Kerala

കൊച്ചി നഗരത്തില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്കിംഗും ഹോണ്‍ മുഴക്കി ശബ്ദമലീനകരണവും പാടില്ല;ഉത്തരവ് പുറപ്പെടുവിച്ച് പോലിസ്

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു

കൊച്ചി നഗരത്തില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്കിംഗും ഹോണ്‍ മുഴക്കി ശബ്ദമലീനകരണവും പാടില്ല;ഉത്തരവ് പുറപ്പെടുവിച്ച് പോലിസ്
X

കൊച്ചി: കൊച്ചി നഗരപരിധിയില്‍ ബസുകളും ഭാരവാഹനങ്ങളും ഓവര്‍ടേക്ക് ചെയ്യുന്നതും ഹോണ്‍ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പോലീസ് ഉത്തരവ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പോലിസ് നടപടി.നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

നഗരപരിധിയിലുള്ള പ്രധാന റോഡുകളുടെ അടുത്തുള്ള കോടതികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയുടെ നൂറു മീറ്റര്‍ ചുറ്റളവില്‍ സ്റ്റേജ് കാര്യറുകള്‍,ഓട്ടോറിക്ഷകള്‍,ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റിതര വാഹനങ്ങള്‍ എന്നിവ അപകടം തടയുവാനല്ലാതെ ഹോണ്‍ മുഴക്കുവാന്‍ പാടില്ല.

സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തുകളില്‍ ഇടതുവശം ചേര്‍ന്ന് മാത്രം സഞ്ചരിക്കുക,സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും തമ്മില്‍ തമ്മിലോ മറ്റു സ്വകാര്യ വാഹനങ്ങളെയോ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.നിര്‍ദ്ദിഷ്ട വേഗതയില്‍ കൂടുതല്‍ വേഗതയില്‍ മേല്‍പ്പറഞ്ഞ വാഹനങ്ങള്‍ ഓടിക്കരുതെന്നും പോലിസ് ഉത്തരവില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it