Kerala

കടുവയുടെ ആക്രമണം: രണ്ടു വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ

നേരത്തെ തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കടുവയുടെ ആക്രമണം: രണ്ടു വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ
X

പത്തനംതിട്ട: കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റാന്നി താലൂക്കില്‍ വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡ് മണിയാര്‍, കോന്നി താലൂക്കിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് കട്ടച്ചിറ എന്നീ പ്രദേശങ്ങളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുകയോ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനോ പാടില്ല. ഉത്തരവിന് ഇന്ന് വൈകിട്ട് ആറു മുതല്‍ മേയ് 15ന് അര്‍ധരാത്രിവരെ പ്രാബല്യം ഉണ്ടായിരിക്കും. മേയ് 15ന് മുമ്പായി വനംവകുപ്പ് കടുവയെ പിടിച്ച് സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് എത്തിക്കുന്ന സമയം മുതല്‍ ഈ ഉത്തരവ് റദ്ദാകും. നേരത്തെ തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

തണ്ണിത്തോട്ടിൽ ഒരാളെ കൊന്നതിനു ശേഷം കഴിഞ്ഞ ദിവസം മണിയാര്‍ ഫാക്ടറിപ്പടിയിലും കടുവയുടെ ആക്രമണമുണ്ടായതായിയിക്കുന്നു. ഇവിടെ പശുക്കിടാവിനെയാണ് വന്യജീവി കടിച്ചുകൊന്നത്. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട് മേടപ്പാപാറയിൽ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം. വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെയാണ് ആക്രമിച്ചുകൊന്നത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നു. ഇതു കടുവയാണെന്ന് പ്രദേശവാസികൾ പറയുന്നു.

Next Story

RELATED STORIES

Share it