- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തിന് 2.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് വാക്‌സിന്‍ നല്‍കിയത് 5.09 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്‌സിനേഷന്‍ 5 ലക്ഷത്തില്‍ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
60 വയസിന് മുകളിലുള്ളവരുടെ ആദ്യഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഇനിയാരെങ്കിലും ഈ വിഭാഗത്തില്‍ വാക്‌സിനെടുക്കാനുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കൊവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. 1,478 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 359 സ്വകാര്യകേന്ദ്രങ്ങളും ഉള്‍പ്പെടെ 1837 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,39,22,426 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,72,66,344 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 66,56,082 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 48.7 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.79 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 60.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.18 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
RELATED STORIES
റിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMTലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMT