Kerala

എംജി സര്‍വകലാശാലയുടെ ആറ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ 33 കൊവിഡ് ക്ലസ്റ്ററുകള്‍

എംജി സര്‍വകലാശാലയുടെ ആറ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ 33 കൊവിഡ് ക്ലസ്റ്ററുകള്‍
X

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആറ് ഹോസ്റ്റലുകള്‍ കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. അതിരമ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കബനി, സൈരന്ധ്രി, നിള, ചന്ദ്രഗിരി, മീനച്ചില്‍, പല്ലന എന്നീ ഹോസ്റ്റലുകളാണ് പുതിയ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ആറു ഹോസ്റ്റലുകളും ചേര്‍ത്ത് ഒരു ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായാണ് പരിഗണിക്കുക.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 23ാം വാര്‍ഡില്‍ തമ്പലക്കാട് പെനുവേല്‍ ആശ്രമവും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ആകെ 33 കൊവിഡ് ക്ലസ്റ്ററുകളായി. കഴിഞ്ഞ ദിവസമാണ് പാലാ മുനിസിപ്പാലിറ്റി 12ാം വാര്‍ഡിലെ എലേന സാപിയോ ഓള്‍ഡ് ഏജ് ഹോം കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായത്.

Next Story

RELATED STORIES

Share it