- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡിസംബർ ഒന്ന്: ലോക എയ്ഡ്സ് ദിനം; കേരളത്തിൽ 35,000ത്തോളം രോഗികൾ
ദേശീയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം മിസോറാമിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.
തിരുവനന്തപുരം: ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തു വിട്ട കണക്കു പ്രകാരം നിലവിൽ കേരളത്തിൽ 35,000 ത്തോളം എയ്ഡ്സ് രോഗികളാണുള്ളത്. അതയായത് ലക്ഷത്തിൽ എട്ട് പേർക്കു മാത്രമാണ് സംസ്ഥാനത്ത് എയ്ഡ്സ് രോഗമുള്ളത്. കേരളത്തിന്‍റെ നില ആശ്വാസകരമാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതർ പറയുന്നു.
പ്രതിവർഷം രോഗികളാകുന്നവരുടെ എണ്ണം ആയിരത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. രോഗസാന്ദ്രതയുടെ ദേശീയ ശരാശരി 0.22 ആണ്. അതായത് രാജ്യത്ത് ലക്ഷത്തിൽ 22 പേർ രോഗികളാണ്. ഇതിൽ 44 ശതമാനം സ്ത്രീകളാണ്. 2004ൽ കേരളത്തിലാണ് രാജ്യത്ത് ആദ്യമായി എയ്ഡ്സ് ചികിത്സയും ബോധവൽക്കരണവും ആരംഭിച്ചത്. അത് ഫലപ്രദമാണെന്നാണ് 2019 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ബോധവത്കരണ വിഭാഗം ജോയിന്‍റ് ഡയറക്ടർ രശ്മി മാധവൻ പറയുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. ദേശീയ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം മിസോറാമിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.ലക്ഷത്തിൽ 204 പേർ ഇവിടെ രോഗബാധിതരാണ്.
മണിപ്പൂർ, നാഗാലാൻഡ്, തെലങ്കാന, ആന്ധ്ര, കർണാടക, ഗോവ, മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. രാജ്യത്ത് കഴിഞ്ഞ വർഷം 69,200 പേർക്ക് പുതുതായി രോഗം ബാധിച്ചിട്ടുണ്ട്. നിലവിൽ 23.49 ലക്ഷം രോഗികളാണ് രാജ്യത്തുള്ളതെന്ന് 2019 ലെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിന്‍റെ നില ആശ്വാസകരമാണെങ്കിലും സൂക്ഷിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗീകബന്ധം നിയമപരമായത് സ്വവർഗാനുരാഗികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ എയ്ഡ്സ് രോഗികളുടെ എണ്ണം വർദ്ധിപ്പിച്ചേക്കുമെന്നതാണ് ആശങ്ക.
RELATED STORIES
ചുണ്ടേല് അപകടം: ഓട്ടോറിക്ഷ ഡ്രൈവര് മരിച്ച സംഭവം കൊലപാതകം; പ്രതികള്...
4 Dec 2024 8:22 AM GMTആയമാര് കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളില് ഉപദ്രവിക്കുന്നത് പതിവ്;...
4 Dec 2024 7:49 AM GMTരാഹുല് ഗാന്ധി മടങ്ങി; സംഭലിലേക്കുള്ള യാത്ര പോലിസ് തടഞ്ഞു
4 Dec 2024 7:36 AM GMTജീവിച്ചിരിക്കുന്ന കുട്ടി മരിച്ചെന്ന് രേഖപ്പെടുത്തി അവധിയെടുത്ത...
4 Dec 2024 7:31 AM GMTഅഴിമതി-തട്ടിപ്പ് കേസിലെ നെതന്യാഹുവിന്റെ വിചാരണയും ബങ്കറിലേക്ക്
4 Dec 2024 7:23 AM GMTഒഡീഷയില് നിന്ന് കാണാതായ 334 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി
4 Dec 2024 7:10 AM GMT