- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
ഒരാള്‍ കണ്ണൂരില്‍നിന്നും 16 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
മലപ്പുറം: ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ചുപേര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവപരിശോധനയിലൂടെയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാള്‍ കണ്ണൂരില്‍നിന്നും 16 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികില്‍സയിലുള്ള അന്തര്‍ജില്ലക്കാരായ മൂന്നുപേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയുമായി അടുത്തിടപഴകിയ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 32 വയസുകാരന്‍, മെയ് 19 ന് രോഗബാധയുണ്ടായ ചുങ്കത്തറ സ്വദേശിയുമായി അടുത്തിടപഴകിയ ചുങ്കത്തറ ചേങ്ങാട്ടൂര്‍ സ്വദേശി 44 വയസുകാരി, മെയ് 19 ന് രോഗബാധ സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി നേരിട്ട് ഇടപഴകിയ എടക്കര പാലേമാട് സ്വദേശി 39 വയസുകാരന്‍, കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരനുമായി ഇടപഴകിയ നിലമ്പൂര്‍ സ്വദേശി 36 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ ചികില്‍സയിലുള്ള കണ്ണൂര്‍ സ്വദേശിയായ 26 വയസുകാരനും കോഴിക്കോട്ടെ വിമാനത്താവള ജീവനക്കാരനില്‍നിന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. വട്ടംകുളം സ്വദേശികളായ 39 വയസുകാരന്‍, 50 വയസുകാരി, 33 വയസുകാരി, 23 വയസുകാരന്‍, 32 വയസുകാരി എന്നിവര്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നടത്തിയ സ്രവപരിശോധനയിലും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍നിന്ന് വടകര വഴി ജൂണ്‍ 14 ന് ജില്ലയില്‍ തിരിച്ചെത്തിയ പുല്‍പ്പറ്റ സ്വദേശി 26 വയസുകാരനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് ജൂണ്‍ എട്ടിന് എത്തിയ വാഴയൂര്‍ മുണ്ടയില്‍ത്താഴം സ്വദേശികളായ 19 വയസുകാരന്‍, 25 വയസുകാരന്‍, പശ്ചിമബംഗാളില്‍ നിന്ന് ജൂണ്‍ ഏഴിനെത്തിയ പറപ്പൂര്‍ ഒഴിപ്പുറം സ്വദേശി 31 വയസുകാരന്‍, മുംബൈയില്‍നിന്ന് ജൂണ്‍ 15 ന് എത്തിയ കോട്ടയ്ക്കല്‍ സ്വദേശി 32 വയസുകാരന്‍, ആന്ധ്രയില്‍നിന്ന് ജൂണ്‍ 13 ന് എത്തിയ വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി 34 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് എത്തിയ വഴിക്കടവ് കാരക്കോട് സ്വദേശിനി 26 വയസുകാരി, മുംബൈയില്‍ നിന്ന് ജൂണ്‍ 12 ന് എത്തിയ വാഴയൂര്‍ അഴിഞ്ഞിലം സ്വദേശി 29 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കുറുവ പാങ്ങ് സ്വദേശി 26 വയസുകാരന്‍, ബംഗളൂരുവില്‍ നിന്ന് ജൂണ്‍ 10 ന് എത്തിയ ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി 27 വയസുകാരന്‍, കര്‍ണ്ണാടകയില്‍ നിന്ന് ജൂണ്‍ എട്ടിന് എത്തിയ റെയില്‍വെ ജീവനക്കാരനായ കോഡൂര്‍ സ്വദേശി 34 വയസുകാരന്‍, പൂനെയില്‍ നിന്ന് കൊച്ചി വഴി ജൂണ്‍ നാലിന് എത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 30 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 13 ന് ഒരുമിച്ചെത്തിയ എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസുകാരന്‍, 32 വയസുകാരി, എട്ട് വയസുകാരി, ആറ് വയസുകാരന്‍, ജൂണ്‍ 11 ന് നാഗ്പൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 38 വയസുകാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍.
ജൂണ്‍ 18 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തൃപ്രങ്ങോട് സ്വദേശി 51 വയസുകാരന്‍, ജൂണ്‍ നാലിന് മസ്‌കറ്റില്‍ നിന്ന് കൊച്ചിവഴിയെത്തിയ മൊറയൂര്‍ സ്വദേശിനി 29 വയസുകാരി, ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശിനി ആറ് വയസുകാരി, ജൂണ്‍ 22 ന് കുവൈത്തില്‍ നിന്നെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി 33 വയസുകാരന്‍, ജൂണ്‍ ആറിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍, ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി 62 വയസുകാരന്‍, ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 35 വയസുകാരി, ജൂണ്‍ 14 ന് ദുബയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി 22 വയസുകാരന്‍, ജൂണ്‍ 19ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി 36 വയസുകാരന്‍, ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പറ്റ സ്വദേശി 34 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 23 വയസുകാരന്‍, ജൂണ്‍ 11 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ വളമംഗലം സ്വദേശി 29 വയസുകാരന്‍, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം പന്തല്ലൂര്‍ സ്വദേശി 28 വയസുകാരന്‍, ജൂണ്‍ 12 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ തൃപ്പനച്ചി സ്വദേശി 45 വയസുകാരന്‍, ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അരൂക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി 24 വയസുകാരന്‍, ജൂണ്‍ ഒന്നിന് മസ്‌കത്തില്‍നിന്ന് കരിപ്പൂര്‍ വഴി എത്തിയ വട്ടംകുളം സ്വദേശി 47 വയസുകാരന്‍, ജൂണ്‍ 11 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് ഉപ്പട സ്വദേശികളായ 32 വയസുകാരന്‍, എഴ് വയസുകാരി, ജൂണ്‍ 17 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് സ്വദേശി 44 വയസുകാരന്‍, ജൂണ്‍ രണ്ടിന് അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി 21 വയസുകാരന്‍, ജൂണ്‍ 17 ന് കുവൈത്തില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര തിരുത്തി സ്വദേശി 53 വയസുകാരന്‍ എന്നിവര്‍ക്കാണ് വിദേശരാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തി വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇവര്‍ക്കു പുറമെ ജൂണ്‍ 22 ന് കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483- 2737858, 2737857, 2733251, 2733252, 2733253.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു
2 Nov 2024 11:08 AM GMT