- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് 50 കൊവിഡ് രോഗികള്‍ കൂടി; 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, ചികില്‍സയിലുള്ളത് 366 പേര്‍
ആരോഗ്യപ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചുപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
കോട്ടയം: ജില്ലയില്‍ 50 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 42 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്‍ത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചുപേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രണ്ടുപേരും രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന 74 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവില്‍ 366 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ ഇതുവരെ ആകെ 737 പേര്‍ക്ക് രോഗം ബാധിച്ചു 371 പേര്‍ രോഗമുക്തരായി.
വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍: മുട്ടമ്പലം ഗവ. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികില്‍സാകേന്ദ്രം-91, അകലക്കുന്നം പ്രാഥമിക ചികില്‍സാകേന്ദ്രം-64, പാലാ ജനറല്‍ ആശുപത്രി-62, നാട്ടകം സിഎഫ്എല്‍ടിസി-58, കുറിച്ചി സിഎഫ്എല്‍ടിസി-37, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -28, കോട്ടയം ജനറല്‍ ആശുപത്രി-17, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി-3 ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി-2, പാറത്തോട്-14, മണര്‍കാട്, ടിവിപുരം-4 വീതം, അതിരമ്പുഴ, അയ്മനം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി, കടുത്തുരുത്തി, വാഴപ്പള്ളി, വെച്ചൂര്‍-3 വീതം, ഭരണങ്ങാനം, കോട്ടയം മുനിസിപ്പാലിറ്റി, മാഞ്ഞൂര്‍, പായിപ്പാട്, പനച്ചിക്കാട്, എരുമേലി, രാമപുരം, തിരുവാര്‍പ്പ്, വൈക്കം മുനിസിപ്പാലിറ്റി-2 വീതം, അയര്‍ക്കുന്നം, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കിടങ്ങൂര്‍, കൂരോപ്പട, മുണ്ടക്കയം, മുത്തോലി, പാമ്പാടി, മാടപ്പള്ളി, തലയാഴം, തൃക്കൊടിത്താനം, വാകത്താനം, വിജയപുരം-1 വീതം എങ്ങിങ്ങനെയാണ് രോഗമുക്തരായവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്. ജില്ലയില്‍ ചികില്‍സയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ ഒരാളും രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
ആരോഗ്യപ്രവര്‍ത്തക
1. കോട്ടയം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കൂട്ടിക്കല്‍ സ്വദേശിനി(27)
സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്തവര്‍
2. കോട്ടയം കലക്ടറേറ്റ് ജീവനക്കാരനായ കോട്ടയം മള്ളൂശേരി സ്വദേശി(46)
3. ഇരിങ്ങാലക്കുടയില്‍ അഗ്‌നിരക്ഷാ സേനാംഗമായ കാണക്കാരി സ്വദേശി(28)
4. കോട്ടയം അമ്മഞ്ചേരി കവലയില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അമലഗിരി സ്വദേശി(50)
5. കോട്ടയത്തെ മൊബൈല്‍ കടയില്‍ ജീവനക്കാരനായ കുമ്മനം സ്വദേശി(18)
6. കോട്ടയം സ്വദേശിനി (24)
ചങ്ങനാശ്ശേരിയില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
7. ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ കൂനന്താനം സ്വദേശി(50)
8. നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി സ്വദേശിയുടെ മകള്‍(18)
9. ഡ്രൈവറായ മണിമല സ്വദേശി(43). ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു.
വൈക്കത്ത് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
10. നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(42)
11. രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനിയുടെ മകള്‍(20)
12. നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സഹോദരന്‍(42)
13. വൈക്കം പോളശ്ശേരി സ്വദേശിയായ ആണ്‍കുട്ടി(11)
14. വൈക്കം സ്വദേശിയായ മല്‍സ്യത്തൊഴിലാളി(49)
ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നവര്‍
15. അയ്മനം സ്വദേശിനി(38)
16. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ മകള്‍(11)
17. ചിങ്ങവനം സ്വദേശി(31)
18. കോട്ടയം ബേക്കര്‍ ജങ്ഷനില്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റായ മൂലവട്ടം സ്വദേശി(30)
19. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ പിതാവ്(59)
20. ചിങ്ങവനം സ്വദേശിനി (69)
21. കോട്ടയത്ത് എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന നീലംപേരൂര്‍ സ്വദേശി(24)
22. മൂലവട്ടം സ്വദേശി(31)
23. മൂലവട്ടം സ്വദേശിനി(80)
പാറത്തോട്ടില്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
24. കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ ഡ്രൈവറായ കുമരകം സ്വദേശി(49)
25. പാറത്തോട് സ്വദേശി(44)
26, 27. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിയുടെ യഥാക്രമം 26, 18, വയസുള്ള ആണ്‍മക്കള്‍
28. പാറത്തോട് സ്വദേശി(26)
29. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ബന്ധു(13)
30. ഇടക്കുന്നം സ്വദേശിയായ ആരോഗ്യവളണ്ടിയര്‍(34)
31. ഇടക്കുന്നം സ്വദേശിനി(71)
32, 33. രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയായ 71കാരിയുടെ ബന്ധുക്കളായ യഥാക്രമം 20, 22 വയസുള്ള യുവാക്കള്‍
34. ഇടക്കുന്നം സ്വദേശിനി(37). നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ബന്ധു.
35. രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയുടെ മകന്‍(13)
36. വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായ ഇടക്കുന്നം സ്വദേശി(21). സഹപ്രവര്‍ത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവര്‍
37. നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരിയുടെ സഹപ്രവര്‍ത്തകയായ തിരുവാര്‍പ്പ് സ്വദേശി(34)
38. കോട്ടയത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവാര്‍പ്പ് സ്വദേശിനി(43). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നു.
39. കറുകച്ചാലിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരം സ്വദേശി(45). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്നു.
40. ഏറ്റുമാനൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(54)
41. ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഏറ്റുമാനൂര്‍ സ്വദേശി(41)
42. ചിങ്ങവനം സ്വദേശിനി(25)
43. ഏറ്റുമാനൂര്‍ സ്വദേശിനി(49)
വിദേശത്തുനിന്ന് എത്തിയവര്‍
44. സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(34)
45. ഒമാനില്‍നിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന സംക്രാന്തി സ്വദേശിനിയായ പെണ്‍കുട്ടി(10)
46. ഖത്തറില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(55)
47. സൗദി അറേബ്യയില്‍നിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിനി(28)
48. ദുബയില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(55)
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
49. മംഗലാപുരത്തുനിന്ന് ജൂലൈ 19ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(40)
50. ഡല്‍ഹിയില്‍നിന്ന് ജൂലൈ 11ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി(36)
RELATED STORIES
സുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMT