Kerala

പോപ്പുലര്‍ ഫിനാന്‍സ്‌ കേസിലെ അഞ്ചാം പ്രതി റിയ ആന്‍തോമസ് അറസ്റ്റിൽ

മലപ്പുറത്തെ വീട്ടിലെത്തിയ കോന്നി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

പോപ്പുലര്‍ ഫിനാന്‍സ്‌ കേസിലെ അഞ്ചാം പ്രതി റിയ ആന്‍തോമസ് അറസ്റ്റിൽ
X

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്‌ കേസിലെ അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആന്‍തോമസിനെ അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറത്തെ വീട്ടിലെത്തിയ കോന്നി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പോപ്പുലര്‍ ഫിനാന്‍സ്‌ ഉടമ റോയി ദാനിയേലിന്‍റെ രണ്ടാമത്തെ മകളാണ്‌ റിയ. റിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചതിന്‌ പിന്നാലെയാണ്‌ അറസ്റ്റ്‌.

തട്ടിപ്പുകേസിനെ തുടര്‍ന്ന്‌ ഏറെ നാളായി റിയ ഒളിവിലാ യിരുന്നു. റോയി ദാനിയേലിന്‍റെ രണ്ടുമക്കളെ നേരത്തേ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അതേതുടര്‍ന്ന്‌ റോയി ദാനിയേലും ഭാര്യയും പോലിസിന്‌ കീഴടങ്ങുകയായിരുന്നു. ഈ മാസം 28 വരെയാണ്‌ പ്രതികളുടെ റിമാന്‍റ്‌ കാലാവധി നീട്ടിയിട്ടുളളത്‌. റിയ അറസ്റ്റിലായതോടെ കേസ്‌ കൂടുതല്‍ വഴിത്തിരിവിലേക്കെത്തുമെന്ന നിഗമനത്തിലാണ്‌ പോലിസ്‌.

Next Story

RELATED STORIES

Share it