Kerala

എല്‍ജെഡിയിലെ ഒരു വിഭാഗം ജനതാദള്‍ സെക്യുലറിലേക്ക്;മാര്‍ച്ച് ആറിന് ലയന സമ്മേളനം

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എല്‍ ജെ ഡിയുടെ അസ്തിത്വം നഷ്ടപെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയ നയം, പരിപാടി, ആദര്‍ശം എന്നിവയില്‍ വ്യത്യാസമില്ലാത്ത ജെ ഡി എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ജനതാദള്‍ സെക്കുലറില്‍ ലയിക്കണമെന്ന് എല്‍ജെഡി സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചതാണെങ്കിലും ഒരു വിഭാഗം നേതാക്കള്‍ ഇതിന് ഇപ്പോഴും എതിരു നില്‍ക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി പറഞ്ഞു

കൊച്ചി : ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ച് ജനതാദള്‍ സെക്യൂലറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫിന്റെ ജാഥകള്‍ക്ക് ശേഷം മാര്‍ച്ച് ആറിന് കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജനതാദള്‍ സെക്കുലറില്‍ ചേരുമെന്ന് എല്‍ ജെ ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ എബ്രഹാം പി മാത്യു, വൈസ് പ്രസിഡന്റ് സി കെ ഗോപി, എറണാകുളം ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി, വയനാട് ജില്ലാ പ്രസിഡന്റ് വി പി വര്‍ക്കി, കിസാന്‍ ജനത സംസ്ഥാന പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍, മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ തോമസ് ജെയിംസ്, ജില്ലാ ഭാരവാഹികളായ എ ശ്രീധരന്‍, കെ വി ബെന്നി, കെ കെ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ എല്‍ ജെ ഡിയുടെ അസ്തിത്വം നഷ്ടപെട്ട സാഹചര്യത്തിലാണ് രാഷ്ട്രീയ നയം, പരിപാടി, ആദര്‍ശം എന്നിവയില്‍ വ്യത്യാസമില്ലാത്ത ജെ ഡി എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ജനതാദള്‍ സെക്കുലറില്‍ ലയിക്കണമെന്ന് എല്‍ജെഡി സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചതാണെങ്കിലും ഒരു വിഭാഗം നേതാക്കള്‍ ഇതിന് ഇപ്പോഴും എതിരു നില്‍ക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ കോലഞ്ചേരി പറഞ്ഞു.ഇതേ തുടര്‍ന്നാണ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ജെഡി വിട്ട് ജെഡിഎസില്‍ ചേരാന്‍ തീരുമാനിച്ചത്.വരും നാളുകളില്‍ എല്‍ജെഡിയില്‍ നിന്നും കൂടുതര്‍ നേതാക്കളും അണികളും ജെഡിഎസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it