- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ മാല പൊട്ടിച്ചുകടന്ന പ്രതി അറസ്റ്റില്‍

മാള: പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മാള പള്ളിപ്പുറത്ത് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു. അണ്ടിക്കമ്പനി മേലേടത്ത് സിനോജി (29) നെയാണ് മാള സിഐ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. അണ്ടിക്കമ്പനി ചെല്ലക്കുടം ടെന്‍സന്റെ ഭാര്യ ആശ (34)യുടെ താലിയടങ്ങിയ നാലര പവന് വരുന്ന മാല പൊട്ടിച്ചാണ് പ്രതി ഓടിരക്ഷപ്പെട്ടത്. ആശയുടെ വീട്ടില്‍ രാത്രി ഒമ്പതരയോടെ അതിക്രമിച്ച് കയറിയ പ്രതി ആശയുടെ കിടപ്പുമുറിക്ക് മുന്നില്‍വച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയത്.
ആശയുടെ സഹോദരന് കുളിക്കാന്‍ പോയ സമയത്തായിരുന്നു പ്രതി കൃത്യം ചെയ്തത്. ശബ്ദംകേട്ട് സഹോദരന് ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് അടുത്തുള്ള പറമ്പില്‍ മാല കുഴിച്ചിട്ട് വീട്ടിലെത്തി കിടന്നുറങ്ങി. ആശ പോലിസിന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. ആക്രമണത്തില്‍ ആശയുടെ കഴുത്തിന് സാരമല്ലാത്ത പരിക്കേറ്റിട്ടുണ്ട്. മുമ്പ് മാളക്കടുത്ത് സംസാരശേഷിയില്ലാത്ത യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് സിനോജ്.
RELATED STORIES
എസ്എസ്എല്‍സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും:...
28 April 2025 10:49 AM GMTസംവിധായകരിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക...
28 April 2025 10:41 AM GMTസ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി;...
28 April 2025 10:39 AM GMTവിളവെടുക്കാനാവാതെ ദുരിതത്തിൽ മുങ്ങി ആവളപ്പാണ്ടിയിലെ കർഷകർ; നശിച്ചു...
28 April 2025 9:46 AM GMTമുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതി കൂടാരം : രമേശ്...
28 April 2025 9:07 AM GMTഫ്ലാറ്റിൽ നിന്നു കഞ്ചാവ് പിടികൂടിയ സംഭവം; റാപ്പർ വേടൻ അറസ്റ്റിൽ
28 April 2025 8:50 AM GMT