- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ യുഎഇയിലെത്തി പിടികൂടി
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനില്‍ നിന്ന് പിടികൂടിയ പ്രതിയെ കേരള പോലിസിന് കൈമാറി.

അജ്മാന്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനില്‍ നിന്ന് പിടികൂടിയ പ്രതിയെ കേരള പോലിസിന് കൈമാറി.
തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈ എസ് പി വിജുകുമാര്‍, ഇന്‍സ്പെക്ടര്‍ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന് ക്ലാസിന് പോകുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ സ്കൂള്‍ ടീച്ചര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
സ്കൂള്‍ അധികൃതര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പൊലീസിലെ വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.
RELATED STORIES
കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി
13 Jun 2025 1:52 PM GMTപവിത്രന് സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
13 Jun 2025 12:43 PM GMTഅഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ...
13 Jun 2025 11:21 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
13 Jun 2025 10:52 AM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTകേരള തീരത്തെ കപ്പലപകടം; അമിക്കസ്ക്യൂറിയെ നിയമിച്ച് കോടതി
13 Jun 2025 8:19 AM GMT