Kerala

രാജാക്കാട് കൃഷിഭവനില്‍ അഴിമതിയാരോപണത്തില്‍ നടപടി; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

ഒരാളെ ഇടമലക്കുടിക്കും ഒരാളെ കാന്തല്ലൂരിനുമാണ് ഒരു മാസത്തേക്ക് സ്ഥലം മാറ്റിയത്.

രാജാക്കാട് കൃഷിഭവനില്‍ അഴിമതിയാരോപണത്തില്‍ നടപടി; ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
X

ഇടുക്കി: രാജാക്കാട് കൃഷിഭവനില്‍ അഴിമതിയാരോപണത്തില്‍ നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഒരാളെ ഇടമലക്കുടിക്കും ഒരാളെ കാന്തല്ലൂരിനുമാണ് ഒരു മാസത്തേക്ക് സ്ഥലം മാറ്റിയത്. കര്‍ഷകനായ വി.വി അനിരുദ്ധന്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയ പരാതിയിലാണ് നടപടി.

എന്നാല്‍ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി രക്ഷപെടാന്‍ അവസരം നല്‍കാതെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യാ കിസ്സാന്‍ സഭ ജില്ലാ കമ്മിറ്റിയംഗം കെ.എം ജെയിംസ് ആവശ്യപ്പെട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയും പേരില്‍ ലക്ഷക്കണക്കിന് രൂപ ഫണ്ട് വിവിധ പദ്ധതികള്‍ പ്രകാരം മാറിയതായാണ് പരാതി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിവിധ പദ്ധതികളിലായി ലക്ഷക്കണക്കിന് രൂപയാണ് മാറി എടുത്തിട്ടുള്ളതായി ആരോപണമുള്ളത്. പച്ചക്കറി വികസന പദ്ധതി, ഏത്തവാഴകൃഷി വ്യാപനം, പ്രകൃതിക്ഷോഭം, പുതുകൃഷി, വിസ്തൃതി വ്യാപനം തുടങ്ങിയ പദ്ധതികളില്‍ ബന്ധുക്കളുടെ പേരുള്‍പ്പെടുത്തിയാണ് കര്‍ഷകരിലേക്ക് എത്തേണ്ട ലക്ഷക്കണക്കിനു സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുത്തതായാണ് പരാതി.

ആരോപണ വിധേയരായ കൃഷി അസിസ്റ്റന്റുമാര്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും അടുപ്പക്കാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു. ഇതോടെ കര്‍ഷകന്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് വിവരാവകാശപ്രകാരം നടത്തിയ അന്വേഷണത്തില്‍ വ്യാപകമായി ക്രമക്കേടും അഴിമതിയും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു. നെടുങ്കണ്ടം കൃഷി വികസന ഓഫീസില്‍ നിരവധി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പരിഹാരമോ അന്വേഷണമോ നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ന്നാണ് പരാതി ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി കൃഷി ഓഫീസ് സന്ദര്‍ശിച്ച് പരാതിക്കാരന്റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിരുന്നു. തുടര്‍ന്നാണ് നടപടി.

Next Story

RELATED STORIES

Share it