- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മപദ്ധതി: 25 ആശുപത്രികളില്‍ സൗജന്യപരിശോധനയും ചികില്‍സയും
സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകാ ചികില്‍സാകേന്ദ്രമാണ്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് ഉച്ചയ്ക്ക് 2.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടനം ഉണ്ടായിരിക്കുന്നതാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച സംയോജിത പദ്ധതിയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. കോവിഡ്19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകാ ചികില്‍സാകേന്ദ്രമാണ്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാംപിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്.
2030 ഓടു കൂടി വൈറല്‍ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം ഇല്ലാതാക്കുകയും, രോഗ പകര്‍ച്ച തടയുകയും ചെയ്യുക, രോഗ ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഹെപ്പറ്റെറ്റിസ് ബി പകര്‍ച്ച തടഞ്ഞു കൊണ്ട് ഹെപ്പറ്റെറ്റിസ് രഹിത ഭാവി ഉറപ്പു വരുത്തുക, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുള്ള രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കുക, രോഗാതുരതയും, മരണനിരക്കും കുറച്ചു കൊണ്ടുവരുക എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുടെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ, ചികിത്സയുടെ ഫലപ്രാപ്തി അവലോകനം ചെയ്യുക തുടങ്ങിയ സമസ്ത മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള സമഗ്രമായ പരിപാടിയാണിത്.
ഹെപ്പറ്റൈറ്റിസ് ബി, സി ചികില്‍സാകേന്ദ്രങ്ങള്‍
1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
2. തിരുവനന്തപുരം ജനറല്‍ ആശുപത്രി
3. കൊല്ലം ജില്ലാ ആശുപത്രി
4. കൊല്ലം മെഡിക്കല്‍ കോളേജ്
5. പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍
6. ആലപ്പുഴ ജനറല്‍ ആശുപത്രി
7. ആലപ്പുഴ മെഡിക്കല്‍ കോളജ്
8. കോട്ടയം ജനറല്‍ ആശുപത്രി
9. കോട്ടയം മെഡിക്കല്‍ കോളജ്
10. ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ
11. ഇടുക്കി മെഡിക്കല്‍ കോളജ്
12. എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ
13. എറണാകുളം മെഡിക്കല്‍ കോളജ്
14. തൃശൂര്‍ ജനറല്‍ ആശുപത്രി
15. തൃശൂര്‍ മെഡിക്കല്‍ കോളജ്
16. പാലക്കാട് ജില്ലാ ആശുപത്രി
17. പാലക്കാട് മെഡിക്കല്‍ കോളജ്
18. മലപ്പുറം ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ
19. മലപ്പുറം മെഡിക്കല്‍ കോളേജ്
20. വയനാട് ജനറല്‍ ആശുപത്രി, കല്പറ്റ
21. കോഴിക്കോട് ജനറല്‍ ആശുപത്രി
22. കോഴിക്കോട് മെഡിക്കല്‍ കോളജ്
23. കണ്ണൂര്‍ ജില്ലാ ആശുപത്രി
24. കണ്ണൂര്‍ മെഡിക്കല്‍ കോളജ്
25. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT