Kerala

താരസംഘടനയായ അമ്മയില്‍ നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന് തെളിഞ്ഞു: ഹരീഷ് പേരടി

അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് ഗണേഷ് കുമാര്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന് പറഞ്ഞത് ശരിയായ രീതിയല്ല.ഇത്തരത്തിലുള്ള നിലപാടുകള്‍ സംഘടനാ നേതൃത്വം സ്വീകരിക്കുന്നതിനാലാണ് താന്‍ ആ സംഘടനയില്‍ നിന്നും രാജി വെച്ചത്

താരസംഘടനയായ അമ്മയില്‍ നിന്നുള്ള തന്റെ രാജി കൃത്യമായ തീരുമാനമാണെന്ന് തെളിഞ്ഞു: ഹരീഷ് പേരടി
X

കൊച്ചി: താരസംഘടനയായ അമ്മ യില്‍ നിന്നും താന്‍ രാജിവെച്ചത് വളരെ കൃത്യമായ തീരുമാനമാണെന്ന് വ്യക്തമായിക്കഴിഞ്ഞതായി നടന്‍ ഹരീഷ് പേരടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് ഗണേഷ് കുമാര്‍ ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. അമ്മ എന്ന സംഘടന ക്ലബ്ബ് ആണെന്ന് പറഞ്ഞത് ശരിയായ രീതിയല്ല.ഇത്തരത്തിലുള്ള നിലപാടുകള്‍ സംഘടനാ നേതൃത്വം സ്വീകരിക്കുന്നതിനാലാണ് താന്‍ ആ സംഘടനയില്‍ നിന്നും രാജി വെച്ചത്.

കാലത്തിനനുസരിച്ച മാറ്റം അമ്മ എന്ന സംഘടനയിലും അനിവാര്യമാണ്.പുതിയ തലമുറ അത് കൊണ്ടുവരും.അമ്മയുടെ മീറ്റിംങില്‍ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചത് സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നത് എന്ന് നേതൃത്വം ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും വേണ്ടതാണ്.നല്ല സന്ദേശമല്ല ഇതൊന്നും നല്‍കുന്നത് എന്നകാര്യം ഉറപ്പാണ്.ഇതൊന്നും വ്യക്തിപരമായ തര്‍ക്കങ്ങളോ വാദങ്ങളോ അല്ല.സംഘടനയില്‍ നിന്നും രാജിവെയ്ക്കാനുള്ള തന്റെ തീരുമാനം വളരെ കൃത്യമാണെന്ന് തെളിഞ്ഞുവെന്നും പുരോഗമന സമുഹത്തിന് നല്‍കുന്ന നല്ല സന്ദേശമാണ് തന്റെ രാജി നല്‍കുന്നതെന്നാണ് താന്‍ കരുതുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.

Next Story

RELATED STORIES

Share it