Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി പോലിസ് പിടിയില്‍

വാടാനപ്പള്ളി സ്വദേശി റഹിമിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം.തട്ടിപ്പ് സംഘത്തിനെതിരെ ഷംന പരാതി നല്‍കിയതിനു പിന്നാലെ ഈ സംഘത്തിനെതിരെ എതാനും മോഡലുകളും പരാതിയുമായി രംഗത്തുവന്നിരുന്നു

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി പോലിസ് പിടിയില്‍
X

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ തട്ടിപ്പു സംഘത്തില്‍പെട്ട ഒരാളെക്കൂടി പോലിസ് കസ്റ്റഡിയില്‍ എടുത്തു.വാടാനപ്പള്ളി സ്വദേശി റഹിമിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ റഫീഖിന്റെ ബന്ധുവാണ് ഇയാളെന്നാണ് വിവരം.തട്ടിപ്പ് സംഘത്തിനെതിരെ ഷംന പരാതി നല്‍കിയതിനു പിന്നാലെ ഈ സംഘത്തിനെതിരെ എതാനും മോഡലുകളും പരാതിയുമായി രംഗത്തുവന്നിരുന്നു. സ്വര്‍ണകടത്തിന് അകമ്പടിപോകണമെന്നാവശ്യപ്പെട്ട് ഈ മോഡലുകളെ പാലക്കാടും വാടാനപ്പള്ളിയിലും രഹസ്യകേന്ദ്രത്തില്‍ ഭീഷണിപെടുത്തി തടവില്‍ വെച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ റഹിം എന്നാണ് വിവരം.

റഹിമിനെ കൊച്ചിയില്‍ പോലിസ് സംഘം ചോദ്യം ചെയ്തുവരികയാണ്.റഹിം കുടി പിടിയിലായതോടെ കേസില്‍ ഇതുവരെ ഒമ്പതു പേര്‍ പോലിസ് പിടിയിലായി.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവര്‍ കേസില്‍ ആദ്യം അറസ്റ്റിലായിരുന്നു. അബ്ദുള്‍ സലാം, വാടാനപ്പള്ളി സ്വദേശി അബുബക്കര്‍ എന്നിവര്‍ പിന്നീടും കേസിലെ മുഖ്യ ആസൂത്രകരനായ പാലക്കാട് സ്വദേശി ഷെരീഫ്, ഹാരിസ് എന്നിവര്‍ ഇതിനു ശേഷവും പിടിയിലായിരുന്നു.

Next Story

RELATED STORIES

Share it