Kerala

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ പിടിയില്‍

തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് അറസ്റ്റിലായത്.

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ പിടിയില്‍
X

കൊച്ചി: ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേില്‍ നാലു പേര്‍ പോലിസ് പിടിയിലായി.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് അറസ്റ്റിലായത്.വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് കാസര്‍കോഡ് സ്വദേശിയായ യുവാവ് എന്ന പേരില്‍ ഷംന കാസിമിനെ നേരത്തെ ഫോണില്‍ വിളിച്ചിരുന്നു.ഷംനയുമായി വിവാഹം ആലോചിക്കാനും വീടുകാണാനുമെന്ന വ്യാജേന യുവാവിന്റെ ബന്ധുക്കള്‍ എന്ന പേരില്‍ പ്രതികള്‍ ജൂണ്‍ മൂന്നിന് ഷംനയുടെ വീട്ടിലെത്തി.ഈ സമയം ഷംന വീട്ടില്‍ ഉണ്ടായിരുന്നു.വിട്ടിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ ഷംനയുടെ മാതാപിതാക്കള്‍ക്ക് സംശയം തോന്നി. തങ്ങള്‍ കോഴിക്കാട് സ്വദേശികളാണെന്നാണ് ഇവര്‍ പറഞ്ഞത്.

സംസാരിത്തിനിടയില്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. ഇതിനിടയില്‍ ഇവര്‍ പുറത്തിറങ്ങി ആരോടോ ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് ഇവര്‍ ഉടന്‍ തന്നെ പോകുകയും ചെയ്തു. ഇവര്‍ പോയതിനു ശേഷം സംശയം തോന്നി വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ ഇവര്‍ വീടിന്റെയും കാറിന്റെയുമൊക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബോധ്യപ്പെട്ടത്.തുടര്‍ന്ന് ഷംന വിവാഹം ആലോചിച്ച യുവാവിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഇയാള്‍ ഷംനയെ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുമെന്നും അല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് ഷംനയും മാതാപിതക്കാളും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിലാണ് നാലു പ്രതികള്‍ പിടിയിലായത്.ഇപ്പോള്‍അറസ്റ്റിലായവരെക്കൂടാതെ ഷംനയെ ഭീഷണിപെടുത്തിയ യുവാവ് അടക്കം ഇനിയും ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്

Next Story

RELATED STORIES

Share it