- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ പല തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന് ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പുതിയ പല തെളിവുകളും കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ സമയം അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാവൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം മാര്‍ച്ച് ഒന്നിനു മുന്‍പു പൂര്‍ത്തിയാക്കണമെന്ന് കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടു രേഖാമൂലം സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്.
തുടരന്വേഷണ വിവരങ്ങളും രേഖകളും ക്രൈം ബ്രാഞ്ച് മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി.തുടരന്വേഷണത്തിനാധാരമായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറുമായി അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനു മുന്‍ പരിചയമില്ലെന്നും ബാലചന്ദ്രകുമാര്‍ സ്വാഭാവിക സാക്ഷിയാണന്നും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. അതേ സമയം തനിക്കെതിരെ നടക്കുന്നത് തെറ്റായ അന്വേഷണമാണെന്നു ദിലീപ് അഭിഭാഷകന് മുഖേന കോടതിയില്‍ വാദിച്ചു. തനിക്ക് ശരിയായ രീതിയിലുള്ള വിചാരണയ്ക്ക് അവകാശമുണ്ടെന്നും ദിലീപ് വാദിച്ചു.ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായതെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ദിലീപിന്റെ ഹരജിയില്‍ കക്ഷി ചേര്‍ന്ന ആക്രമണത്തിനിരയായ നടി ആവശ്യപ്പെട്ടു
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT