Kerala

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി: ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ്, സഹോദരനായ അനൂപ്, സഹോദരി ഭര്‍ത്താവായ സൂരജ് എന്നിവരടക്കം ആറ് പേര്‍ ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ദിലീപും ബന്ധുക്കളും ഹരജി നല്‍കിയത്. അന്വേഷണസംഘമുണ്ടാക്കിയ കള്ളക്കഥയാണ് കേസെന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്നും ഹരജിയില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹരജിയില്‍ ദിലീപ് പറയുന്നു. കേസില്‍ ആറുപേര്‍ക്കെതിരേയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ദിലീപിനെതിരേ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം എഫ്‌ഐആറും സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. തുടര്‍നടപടികള്‍ അന്വേഷണസംഘം ഇന്ന് മുതല്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തത്. വധഭീഷണി കേസില്‍ ഇന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാനുള്ള അപേക്ഷയും കോടതിയില്‍ നല്‍കും. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോര്‍ജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജന്‍, സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകളും കൈമാറിയിട്ടുണ്ട്. ഈ മൊഴിയുടെയും ഓഡിയോ തെളിവുകളുടെയും അ!ടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തടസമില്ലെന്ന് െ്രെകംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it