Kerala

നടി ഷംനകാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്.നിലവില്‍ രണ്ടു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് കരുതുന്നത്.കൂടതല്‍ പേരെ ചൂഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

നടി ഷംനകാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ
X

കൊച്ചി: നടി ഷംനകാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം സിനിമാ മേഖലിയിലേക്കും.കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.

പ്രതികള്‍ക്ക് ഷംനയുടെ ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടിയെന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ് അത് അന്വേഷിക്കും.സ്വര്‍ണ കടത്ത് സംഘങ്ങള്‍ക്ക് ഉള്‍പ്പെടെ ഇതുമായിബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഷംനയക്ക് നേരിട്ടതുപോലെ മറ്റാര്‍ക്കൊക്കെ സമാന തട്ടിപ്പ് അനുഭവം ഉണ്ടായിട്ടുണ്ടോ, ആരെയെങ്കിലും ലൈംഗീക ചൂഷണം നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്.നിലവില്‍ രണ്ടു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് കരുതുന്നത്.കൂടതല്‍ പേരെ ചൂഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

ഷംനയെ ഭീഷണിപെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേരെ മാത്രമാണ് നിലവില്‍ കിട്ടിയിരിക്കുന്നത്. ഇനി മൂന്നു പേരെക്കൂടി കിട്ടാനുണ്ട്.ഇപ്പോള്‍ ഏഴു പ്രതികളെകുറിച്ച് മാത്രമാണ് വിവരം ലഭിച്ചിരിക്കുന്നത്. കുടുതല്‍ പേരുണ്ടോയെന്ന് അ്‌ന്വേഷിക്കും.പ്രതികള്‍ക്ക് സ്വര്‍ണകടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.സിനിമാ മേഖലയിലെ ചില നടിമാരെയും മോഡലുകളെയും സംഘം സമീപിച്ച് സ്വര്‍ണ കടത്ത് നടത്തുന്നതില്‍ പങ്കാളികളാകണമെന്നും പ്രതിഫലമായി വന്‍ തുക കമ്മീഷന്‍ നല്‍കാമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.ചിലരെ വലയില്‍ വീഴ്ത്തി പണവും സ്വര്‍ണവും വാങ്ങിയതിനു ശേഷം ഇവര്‍ മുങ്ങിയ സംഭവവും ഉണ്ടായിട്ടണ്ടെന്നും ഇതെല്ലാം പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

Next Story

RELATED STORIES

Share it