Kerala

അഡ്വ. എ ജയശങ്കറിനെതിരായ സിപിഐ നടപടി; ഹിന്ദുത്വ പ്രീണന നയങ്ങളും കാരണമായി

ഇടുതപക്ഷത്തിനെതിരായ നിരന്തര വിമര്‍ശനവും ഹിന്ദുത്വ പ്രീണന നയങ്ങളുമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

അഡ്വ. എ ജയശങ്കറിനെതിരായ സിപിഐ നടപടി; ഹിന്ദുത്വ പ്രീണന നയങ്ങളും കാരണമായി
X

കോഴിക്കോട്: അഭിഭാഷകനും രാഷ്ട്രീയനിരീക്ഷകനുമായ അഡ്വ.എ ജയശങ്കറിന് സിപിഐ അംഗത്വം നിഷേധിച്ചു. പിന്നാലെ സിപിഐ അഭിഭാഷക സംഘടനയില്‍ നിന്നും അദ്ദേഹത്തെ മാറ്റി. ഇടുതപക്ഷത്തിനെതിരായ നിരന്തര വിമര്‍ശനവും ഹിന്ദുത്വ പ്രീണന നയങ്ങളുമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് സമാനമായ നടപടിയാണ് സിപിഐ ജയശങ്കറിനെതിരേ സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകര്‍ ഉള്‍പ്പെട്ട സിപിഐ ലോയേഴ്‌സ് ബ്രാഞ്ച് അംഗമാണ് ജയശങ്കര്‍. 'ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ്' ദേശീയ സെക്രട്ടറിയുമാണ്.

ആര്‍എസ്എസ് സഹയാത്രികനും ഹിന്ദുത്വ അനുകൂലിയുമാണ് ജയശങ്കര്‍ എന്ന ആരോപണം നില നില്‍ക്കെയാണ് അദ്ദേഹം സിപിഐയില്‍ നിന്ന് പുറത്താവുന്നത്.

ജയ ശങ്കറിനെതിരേ നടപടി വേണമെന്ന് സിപിഐ നേതൃതലത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പൊതു വിഷയങ്ങളില്‍ ഹിന്ദുത്വ അനുകൂല സമീപനമാണ് ജയശങ്കര്‍ സ്വീകരിക്കുന്നതെന്ന് സിപിഐ നേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരേ ചാനല്‍ ചര്‍ച്ചകളിലും വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നും പരാതി ഉയര്‍ന്നു.

ഒരു പാര്‍ട്ടിയംഗം സ്വന്തം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമെന്ന് പ്രവചിക്കുകയും അതിനായി അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്യുന്നത് അച്ചടക്കലംഘനമാണെന്നാണ് ആരോപണമുയര്‍ന്നത്. ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റിനെതിരായ ജയശങ്കറിന്റെ വീഡിയോ ക്ലിപ്പിങ്ങായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണായുധം. പ്രചാരണ സമയത്ത് ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കറിന്റെ അഭിപ്രായങ്ങള്‍ ബാധിച്ചെന്ന് സിപിഐ സ്ഥാനാര്‍ഥികളടക്കം പരാതിപ്പെട്ടിരുന്നു.

ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ജയശങ്കര്‍, ബിജെപിക്കെതിരായ ആരോപണങ്ങളോട് കണ്ണടക്കുകയോ മൃദു സമീപനം സ്വീകയിക്കുകയോ ആണ് പതിവ്. ഇടതു സഹയാത്രികന്റെ മേലങ്കിയണിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രീണനം. ബജെപി നേതാവ് കെ സുരേന്ദ്രനുമായി അടുത്ത ബന്ധമാണ് ജയശങ്കറിന്. സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശകനാണ്.

പാര്‍ട്ടിവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന ജയശങ്കറിന്റെ വിശദീകരണം തള്ളിയാണ് അദ്ദേഹത്തിനെതിരായ നടപടി. 1986 മുതല്‍ സിപിഐ അംഗമാണ്. പാര്‍ട്ടിവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന ജയശങ്കറിന്റെ വിശദീകരണം തള്ളിയാണ് അദ്ദേഹത്തിനെതിരായ നടപടി. 1986 മുതല്‍ സിപിഐ അംഗമാണ്.

Next Story

RELATED STORIES

Share it