Kerala

അഗ്‌നിപഥ്: യുവാക്കള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ഐഎന്‍എല്‍

മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ തുടക്കം കുറിക്കും.

അഗ്‌നിപഥ്: യുവാക്കള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ഐഎന്‍എല്‍
X

കോഴിക്കോട്: അഗ്‌നിപഥ് പദ്ധതിക്കെതിരേ സമര രംഗത്തുള്ള യുവാക്കള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. ലോകസഭാ അംഗങ്ങള്‍ക്ക് നേരെ പോലും പോലിസ് നടത്തിയ കൈയേറ്റം ജനാധിപത്യ വ്യവസ്ഥകള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. പ്രതിഷേധിക്കാനുള്ള അവകാശത്തെ ചവിട്ടി മെതിക്കുന്ന നടപടികളെ അംഗീകരിക്കാനാവില്ല.

മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കാംപയിന്‍ ക്വിറ്റ് ഇന്ത്യ ദിനത്തില്‍ തുടക്കം കുറിക്കും.

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു.

കെ പി ഇസ്മായില്‍, എന്‍ കെ അബ്ദുല്‍ അസീസ്, അഡ്വ. മനോജ് സി നായര്‍, ഒപിഐ കോയ, അബൂബക്കര്‍ ഹാജി, ഇഖ്ബാല്‍ മാളിക, ടിഎം ഇസ്മായില്‍, ബഷീര്‍ അഹമ്മദ്, മഹമൂദ് പറക്കാട്ട്, അഡ്വ. ഒ കെ തങ്ങള്‍, ശര്‍മദ് ഖാന്‍, ഒ പി റഷീദ്, എം എ കുഞ്ഞബ്ദുള്ള, എ എം അബ്ദുല്ലക്കുട്ടി, മുഹമ്മദ്കുട്ടി ചാലക്കുടി,സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ബടേരി സംസാരിച്ചു.

Next Story

RELATED STORIES

Share it