Kerala

നടത്തിയത് വര്‍ഗ്ഗീയ പരാമര്‍ശം ;പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണം: അല്‍ ഹസനി അസോസിയേഷന്‍

സമീപകാലത്തായി സഭകളില്‍ നിന്നും ഉയര്‍ന്നു വരുന്ന മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പ്രധാന കാരണം സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള മെല്ലെപ്പോക്ക് നയം തന്നെയാണ്

ആലുവ : സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വിഭാഗീയതയും സൃഷ്ടിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വാഴക്കുളം ജാമിഅ: ഹസനിയ്യ അല്‍ഹസനി അസോസിയേഷന്‍ സെക്രട്ടറി ഷിഹാബുദ്ദീന്‍ അല്‍ഹസനി

ആവശ്യപ്പെട്ടു.സമീപകാലത്തായി സഭകളില്‍ നിന്നും ഉയര്‍ന്നു വരുന്ന മുസ് ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പ്രധാന കാരണം സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള മെല്ലെപ്പോക്ക് നയം തന്നെയാണ്.ബിഷപ്പ് നടത്തിയ കറകളഞ്ഞ വര്‍ഗീയ പ്രസ്താവനയെ പിന്തുണയ്ക്കുന്ന നിലപാടാണ് പല രൂപതകളും ബിഷപ്പുമാരും ക്രിസ്ത്യന്‍ സംഘടനകളും പാലാ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളും എടുത്തിട്ടുള്ളതിനാല്‍ ഇതിനു പിന്നില്‍ കൃത്യമായ ആസൂത്രണവും അജണ്ടയും ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വാഴക്കുളം ജാമിഅ: ഹസനിയ്യ അല്‍ഹസനി അസോസിയേഷന്‍ സെക്രട്ടറി ഷിഹാബുദ്ദീന്‍ അല്‍ഹസനി പറഞ്ഞു

അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് ഭരണ കൂടത്തെ സുഖിപ്പിക്കാനും സഭക്കകത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനും മുസ് ലിം സമുദായത്തെ കരുവാക്കുന്ന രീതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ട തുണ്ട്. സംഘപരിവാര്‍ പോലും പറയാന്‍ മടിക്കുന്നവ യാതൊരു ഉളുപ്പുമില്ലാതെ കുര്‍ബാന കളിലൂടെയും ഇടയ ലേഖനങ്ങളിലൂടെയും മുഖ പത്രങ്ങളിലൂടെയും മതമേലധ്യക്ഷന്മാര്‍ തന്നെ അവതരിപ്പിക്കുന്നത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്. പാലാ ബിഷപ്പില്‍ ധാര്‍മികതയും മാന്യതയും അല്പം അവശേഷിക്കുന്നുണ്ടെങ്കില്‍ മുസ് ലിം സമുദായത്തോട് നിരുപാധികം മാപ്പു പറയുകയാണ് വേണ്ടതെന്നും ഷിഹാബുദ്ദീന്‍ അല്‍ഹസനി പറഞ്ഞു.

Next Story

RELATED STORIES

Share it