- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിമന്യു വധം: കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍
ആലപ്പുഴ: വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്തിന്റെ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉല്‍സവപ്പറമ്പിലെത്തിയതെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് അറസ്റ്റിലായ പ്രതികള്‍ പോലിസിന് മൊഴി നല്‍കി. മുഖ്യപ്രതി സജയ് ജിത്തിന്റെയും ജിഷ്ണുവിന്റെയും അറസ്റ്റ് പോലിസ് രേഖപ്പെടുത്തി.
ഏപ്രില്‍ ഏഴിന് അനന്തുവും സജയ് ജിത്തും സംഘവുമായി അടിപിടിയുണ്ടായിരുന്നു. ഇതില്‍ വള്ളികുന്നം പോലിസ് സ്റ്റേഷനില്‍ കേസും നിലവിലുണ്ട്. ഈ വഴക്കിന്റെ തുടര്‍ച്ചയായിട്ടായിരുന്നു പടയണിവെട്ടത്തെ ആക്രമണം. അനന്തുവിനെ തേടിയാണ് സംഘം ചേര്‍ന്നതും ക്ഷേത്രപരിസരത്തെത്തിയതും. എന്നാല്‍, അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നെന്നാണ് സജയ് ജിത്ത് പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
അഭിമന്യുവിന്റെ സുഹൃത്തുക്കളായ കടുവിനാല്‍ നഗരൂര്‍ കുറ്റിയില്‍ ശിവാനന്ദന്റെ മകന്‍ ആദര്‍ശ് (19), പടയണിവെട്ടം മങ്ങാട്ട് പുത്തന്‍വീട്ടില്‍ ജയപ്രകാശിന്റെ മകന്‍ പത്താംക്ലാസ് വിദ്യാര്‍ഥി കാശിനാഥ് (15) എന്നിവര്‍ക്കും കുത്തേറ്റു. ഇന്നലെ രാവിലെയാണ് സജയ് ജിത്ത് പാലാരിവട്ടത്ത് പൊലീസില്‍ കീഴടങ്ങിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ എറണാകുളത്തുനിന്നുതന്നെ പോലിസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT