Kerala

ആലപ്പുഴയില്‍ യുവതിയായ വീട്ടമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോടംതുരുത്ത് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത(30)യെയും മകന്‍ വൈഷ്ണവ്(10)നെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രജിത കിടപ്പു മുറിയിലെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ച നിലയിലും മകന്‍ വൈഷ്ണവിനെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് വൈഷ്ണവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രജിത ആത്മഹത്യ ചെയ്തതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ആലപ്പുഴയില്‍ യുവതിയായ വീട്ടമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
X

അരൂര്‍: ചേര്‍ത്തല കോടംതുരുത്തില്‍ മകനെയും യുവതിയായ വീട്ടമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോടംതുരുത്ത് പെരിങ്ങോട്ട് ക്ഷേത്രത്തിന് സമീപംനികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത(30)യെയും മകന്‍ വൈഷ്ണവ്(10)നെയുമാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.രജിത കിടപ്പു മുറിയിലെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ച നിലയിലും മകന്‍ വൈഷ്ണവിനെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട നിലയിലാണ് വൈഷ്ണവിന്റെ മൃതദേഹം കണ്ടെത്തിയത്.മരിച്ച രജിത നാല് മാസം ഗര്‍ഭിണിയാണ്.

കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന നിലയിലുള്ള ആത്മഹത്യകറിപ്പ് മുറിയിക്കുള്ളില്‍ നിന്നും പോലിസ് കണ്ടെടുത്തിട്ടുണ്ട്.സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് വിനോദ് വീട്ടില്‍ ഉണ്ടായിരുന്നില്ല.നിര്‍മ്മാണത്തൊഴിലാളിയായ വിനോദ് കൊല്ലത്താണ് ജോലി ചെയ്യുന്നത്.രാവിലെയായിട്ടും മുറിയില്‍ നിന്നും ഇവര്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വിനോദിന്റെ മാതാപിതാക്കള്‍ മുറി ബലമായി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ കുത്തിയതോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ദര്‍ സ്ഥലെത്തി തെളിവെടുപ്പ് നടത്തും.മരണം കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും കുത്തിയ തോട് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it