Kerala

ലോകമേ തറവാട് കലാ പ്രദര്‍ശനം: കൈത്തറിയില്‍ നെയ്‌തെടുത്ത കലാസൃഷ്ടിയുമായി ലക്ഷ്മി മാധവന്‍

മനുഷ്യന്റെ മനോഭാവങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി മാധവന്‍ പറഞ്ഞു.കലാസൃഷ്ടിക്കായി കസവുമുണ്ട് തിരഞ്ഞെടുത്തതിന് പ്രത്യേക കാരണം തന്റെ മുത്തശ്ശി ആണെന്ന് ലക്ഷ്മി മാധവന്‍ പറയുന്നു

ലോകമേ തറവാട് കലാ പ്രദര്‍ശനം: കൈത്തറിയില്‍ നെയ്‌തെടുത്ത കലാസൃഷ്ടിയുമായി ലക്ഷ്മി മാധവന്‍
X

ആലപ്പുഴ: ലോകമേ തറവാട് കലാ പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ലക്ഷ്മി മാധവന്റെ ബാലരാമപുരം കൈത്തറിയില്‍ നെയ്‌തെടുത്ത കലാസൃഷ്ടി. ഫെമിനിസം, ലിംഗ വിവേചനം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ വാക്കുകളിലും വരികളിലുമായി മലയാളത്തിലും ഇംഗ്ലീഷിലുമായി സൃഷ്ടിച്ചിരിക്കുകയാണ് ലക്ഷ്മി മാധവന്‍. പരമ്പരാഗത തൊഴിലാളികള്‍ നെയ്‌തെടുത്ത ഇഴ അടുപ്പം കൂടുതലുള്ള ബാലരാമപുരം കൈത്തറിയിലെ കസവുമുണ്ടിലാണ് ലക്ഷ്മി മാധവന്റെ കലാസൃഷ്ടി. മനുഷ്യന്റെ മനോഭാവങ്ങളും അവര്‍ നേരിടുന്ന വെല്ലുവിളികളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടെന്ന് ലക്ഷ്മി മാധവന്‍ പറഞ്ഞു.

കലാസൃഷ്ടിക്കായി കസവുമുണ്ട് തിരഞ്ഞെടുത്തതിന് പ്രത്യേക കാരണം തന്റെ മുത്തശ്ശി ആണെന്ന് ലക്ഷ്മി മാധവന്‍ പറയുന്നു. അവധി ദിവസങ്ങളില്‍ നാട്ടില്‍ എത്തുമ്പോള്‍ മുണ്ടും നേര്യതുമുടുത്ത മുത്തശ്ശിയുടെ മടിയില്‍ കിടക്കുമ്പോഴാണിവര്‍ ഇതാണ് തന്റെ വീടെന്ന സത്യം മനസിലാക്കിയത്. ചെറുപ്രായത്തില്‍തന്നെ വിധവയായ മുത്തശ്ശി സെറ്റ് മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. ഈ ജോലി മുത്തശ്ശിയോടുള്ള തന്റെ കടമയാണെന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയുടെ പല ചോദ്യങ്ങളും പര്യവേക്ഷണങ്ങളും അതിന്റെ ഉത്തരങ്ങളുമെല്ലാം പോര്‍ട്ട് മ്യൂസിയത്തിലെ കലാസൃഷ്ടിയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. രചന, നിറം, അക്ഷരങ്ങളുടെ ഉപയോഗംഎന്നിവ സൃഷ്ടിയില്‍ വ്യക്തമാണ്. ഒരു മാസത്തോളം മുംബയിലെ സ്റ്റുഡിയോയില്‍ 10 മണിക്കൂറിലധികം സമയം ചിലവഴിച്ചാണ് സ്വര്‍ണ്ണ നൂലില്‍ മലയാളം വാക്കുകള്‍ സൃഷ്ടിച്ചത്.

Next Story

RELATED STORIES

Share it