- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പള്ളിപ്പുറത്ത് പൂക്കാലം; പൂകൃഷിയില്‍ നേട്ടം കൊയ്ത് തൊഴിലുറപ്പ് തൊഴിലാളികള്‍
ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികള്‍ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്.പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി ഓരോ വാര്‍ഡിലും അഞ്ചേക്കര്‍ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പൂ കൃഷി ആരംഭിച്ചത്. ഓരോ വാര്‍ഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്തു

ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സുഭിക്ഷ കേരളം പദ്ധതിയുമായി ചേര്‍ന്നു നടപ്പാക്കിയ പൂകൃഷി വന്‍ വിജയം. പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി ഓരോ വാര്‍ഡിലും അഞ്ചേക്കര്‍ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പൂ കൃഷി ആരംഭിച്ചത്. ഓരോ വാര്‍ഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്.
വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്ത് നാളുകള്‍ നീണ്ട അധ്വാനത്തിലൂടെയാണ് നേട്ടത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയത്.ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികള്‍ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തന്നെ വീതിച്ചെടുക്കാം. ചെടികള്‍ക്ക് വളമായി ഉപയോഗിക്കുന്ന എല്ലുപൊടി വളത്തിന് വേണ്ട തുകയും തൊഴിലുറപ്പ് ഫണ്ടില്‍ ഉള്‍പ്പെടുത്തി തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്.നട്ട് ഒന്നരമാസക്കാലമായപ്പോള്‍തന്നെ പൂക്കള്‍ ലഭിച്ചുതുടങ്ങി.
അമ്പലങ്ങളിലെ പൂജ ആവശ്യങ്ങള്‍ക്കും ബൊക്ക, റീത്ത്, മാല എന്നിവ നിര്‍മിക്കുന്നതിനും പൂക്കള്‍ വേണ്ട ആവശ്യക്കാര്‍ തൊഴിലാളികളെ ഇപ്പോള്‍ സമീപിക്കുന്നുണ്ട്. പള്ളിപ്പുറം ഗ്രാമത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. സ്വന്തമായി അധ്വാനിക്കാന്‍ മനസുള്ള സ്ത്രീകള്‍ക്ക് മികച്ചൊരു വരുമാനമാര്‍ഗമായി ഇത്തരം സ്ഥലങ്ങളെ മാറ്റിയെടുക്കുകവഴി പ്രകൃതി സംരക്ഷണത്തിലേക്കും വഴി തുറക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് പറഞ്ഞു.
RELATED STORIES
മഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന...
4 July 2025 12:35 PM GMTസംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMT