- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നീതി പ്രതിജ്ഞാ മാര്‍ച്ച് ഡിസംബര്‍ 3ന്
മാര്‍ച്ച് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ അശ്‌റഫി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഇമാമുമാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 3ന് രാവിലെ 10 മണിക്ക് രാജ്ഭവനിലേക്ക് നീതി പ്രതിജ്ഞാ മാര്‍ച്ച് സംഘടിപ്പിക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ വസ്തുതകള്‍ അവഗണിച്ച് വിശ്വാസത്തെയും കഥകളെയും കണക്കിലെടുത്ത് സുപ്രിംകോടതി നടത്തിയ വിധിപ്രസ്താവം നിയമജ്ഞരുടെയും രാഷ്ട്രീയനിരീക്ഷകരുടെയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതോടൊപ്പം മഥുര ഈദ്ഗാഹ് മസ്ജിദിനു നേരെയും പുതിയ അവകാശവാദങ്ങളുമായി സംഘപരിവാര്‍ രംഗത്തുവരികയും തല്‍സംബന്ധമായ കേസ് ജില്ലാകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് രാജ്ഭവനിലേക്ക് നീതി പ്രതിജ്ഞാ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുള്ളത്. മാര്‍ച്ച് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ അശ്‌റഫി ഉദ്ഘാടനം ചെയ്യും.
പ്രതിഷേധ സംഗമത്തില്‍ ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്‌മാന്‍ ബാഖവി, ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ കല്ലമ്പലം എസ് അര്‍ഷദ് അല്‍ ഖാസിമി, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, ഖതീബ് & ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹിം ബാഖവി, വെല്ലൂര്‍ ബാഖിയാത് പ്രഫസര്‍ മാഹീന്‍ ഹസ്റത്, വിഴിഞ്ഞം സഈദ് മൗലവി, മുസ്ലിം സംയുക്ത വേദി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, ഹസന്‍ ബസരി മൗലവി, വി എം ഫത്ഹുദ്ദീന്‍ റഷാദി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, കെ കെ അബ്ദുല്‍ മജീദ് ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്വി, വയ്യാനം ഷാജഹാന്‍ മന്നാനി, സലിം റഷാദി കൊല്ലം, ഫിറോസ്ഖാന്‍ ബാഖവി പൂവച്ചല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT