Kerala

ടാറ്റ കമ്പനിക്കെതിരെ സൂചനാ പണിമുടക്കുമായി മൊത്ത വിതരണക്കാര്‍ :പിന്തുണയുമായി കെവിവിഇഎസും, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സും

ഈ മാസം 24 ന് സംഘടനയില്‍ അംഗങ്ങളായ 5000- ല്‍ പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ 8000-ല്‍ അധികം വരുന്ന വിതരണ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാനത്തുടനീളം 800-ല്‍ പരം കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തും

ടാറ്റ കമ്പനിക്കെതിരെ സൂചനാ പണിമുടക്കുമായി മൊത്ത വിതരണക്കാര്‍ :പിന്തുണയുമായി കെവിവിഇഎസും, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സും
X

കൊച്ചി : ആഗോള തേയില വിപണിയിലെ പ്രമുഖരായ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിനെതിരെ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ഈ മാസം 24 ന് സംഘടനയില്‍ അംഗങ്ങളായ 5000- ല്‍ പരം മൊത്തവിതരണക്കാര്‍ തങ്ങളുടെ 8000-ല്‍ അധികം വരുന്ന വിതരണ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്ഥാനത്തുടനീളം 800-ല്‍ പരം കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തും. സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ടാറ്റാ കമ്പനിയുടെ കണ്ണന്‍ ദേവന്‍ തേയില, ടാറ്റ സാള്‍ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരെയാണ് സംഘടന സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരില്‍ പലരും 40-വര്‍ഷത്തിലധികമായി വിതരണ രംഗത്തുള്ളവരാണ്. കമ്പനിക്ക് മൊത്തം 87 വിതരണക്കാരാണുള്ളത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് 5 ശതമാനമാണ് കമ്മീഷന്‍. ഈ കമ്മീഷന്‍ തുക കൊണ്ടാണ് വിതരണ ശൃംഖലയിലെ 1000- ല്‍ പരം ജീവനക്കാര്‍ ഉപജീവനം നടത്തുന്നത്. ഇത് കമ്പനി ഏകപക്ഷീയമായി വെട്ടിക്കുറച്ചു. ദിനം തോറും ഡീസല്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങളായി നില നിന്നിരുന്ന വിതരണ കമ്മീഷനില്‍ കുറവ് വരുത്തിയാല്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കമ്പനി അധികാരികളെ രേഖാമൂലം വിതരണക്കാര്‍ അറിയിച്ചു.

രേഖാമൂലം പ്രതിഷേധം അറിയിച്ച 67 ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്കെതിരെയാണ് കമ്പനി പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്. പിരിച്ചുവിട്ട മുഴുവന്‍ പേരെയും തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ വിതരണക്കര്‍ നിസ്സഹകരണ സമരത്തിലാണെന്നും ഇവര്‍ പറഞ്ഞു.പ്രശ്ന പരിഹാരത്തിന് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷന്റെ (എകെഡിഎ) നേതൃത്വത്തില്‍ പല ഇടപെടലുകള്‍ നടത്തിയിട്ടും കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് ഏപ്രില്‍ 10 മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം നിറുത്തിവച്ചിരിക്കുകയാണെന്ന് എകെഡിഎ ജില്ലാ പ്രസിഡന്റ് കെ കെ റഫീക്ക്, ജനറല്‍ സെക്രട്ടറി ടി ജെയ്‌മോന്‍ എന്നിവര്‍ പറഞ്ഞു.

ടാറ്റയില്‍ നിന്നും ഇപ്രകാരമുള്ള നടപടി ഞെട്ടിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബും ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസും പറഞ്ഞു.വിതരണക്കാരുടെ ആവശ്യം ന്യായമാണ്. കമ്പനിയുടെ നിഷേധാത്മക നിലപാടാണ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സിനെ നിര്‍ബന്ധിതരാക്കിയതെന്ന് പ്രസിഡന്റ് ജി കാര്‍ത്തികേയന്‍ പറഞ്ഞു. വ്യാപാരി സമൂഹത്തിന്റെ ആശങ്ക ദുരീകരിക്കാന്‍ കമ്പനി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിതരണക്കാരും കമ്പനികളുമായി ഉാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ വകുപ്പ് മുന്‍കൈയെടുത്ത് സര്‍ക്കാര്‍ തലത്തില്‍ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it