- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെയ്നര്‍ ലോറിയിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്
തിരുവനന്തപുരം: കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സംസ്ഥാനാനന്തര ബന്ധമുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ പഞ്ചാബ് സ്വദേശി മന്‍ദീപ് സിംഗ്, വടകര സ്വദേശി ജിതിന്‍ രാജ് എന്നിവര്‍ അറസ്റ്റിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.സെപ്റ്റംബര്‍ ആറിന് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ടു പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജി ഹരികൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആണ് മറ്റു പ്രതികളും പിടിയിലായത്.
മന്‍ദീപ് സിംഗിനെ മൈസൂര്‍ പൊലീസ് പിടികൂടി എക്‌സൈസ് സംഘത്തിന് കൈമാറുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെയ്നര്‍ ലോറിയിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. പന്ത്രണ്ടിലേറെ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥനായ ഇയാളുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് വ്യക്തമാക്കി.കേസില്‍ തൃശൂര്‍ സ്വദേശി സെബു സെബാസ്റ്റ്യന്‍, മൈസൂരില്‍ സ്ഥിരതാമസക്കാരനായ കണ്ണൂര്‍ ഇരിട്ടി സ്വദേശി സജീവ് എന്നിവരെ എക്‌സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ കണ്ണൂര്‍ സ്വദേശിയെക്കുറിച്ചും ആന്ധ്രയിലെ വനമേഖലയില്‍ താമസിച്ച് മന്‍ദീപ് സിംഗിന് കഞ്ചാവ് തരപ്പെടുത്തി നല്‍കുന്ന അബ്ദുള്ളയെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ജില്ലയില്‍ മൂന്നു മാസത്തിനിടെ മാത്രം എക്‌സൈസ് സംഘം പിടികൂടിയത് 1050 കിലോഗ്രാം കഞ്ചാവാണ്.
RELATED STORIES
വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷററും മകനും...
27 Dec 2024 6:04 PM GMTകോട്ടയം മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഇടിച്ച് 79കാരന് മരിച്ചു
27 Dec 2024 4:39 PM GMTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണം; ആവശ്യവുമായി ഫാറൂഖ്...
27 Dec 2024 4:31 PM GMTഎം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള്‍ പിടിയില്‍
27 Dec 2024 11:15 AM GMT