Kerala

ടെക്നോസിറ്റിക്കായി കുടിയൊഴിപ്പിച്ച ഭൂമിയിൽ സർക്കാരിന്‍റെ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം

കണ്ണൂർ പാപ്പിനിശ്ശേരിയിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ്, കൊല്ലം കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് പളളിപ്പുറത്ത് ഖനനനീക്കമെന്നാണ് ആരോപണം.

ടെക്നോസിറ്റിക്കായി കുടിയൊഴിപ്പിച്ച ഭൂമിയിൽ സർക്കാരിന്‍റെ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം
X

തിരുവനന്തപുരം: പള്ളിപ്പുറത്ത് ടെക്നോസിറ്റിക്കായി ജനങ്ങളെ കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത ഭൂമിയിൽ സർക്കാരിന്‍റെ ഒത്താശയോടെ കളിമൺ ഖനനത്തിന് നീക്കം. കേരള സംസ്ഥാന മിനറൽ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഖനന നീക്കം നടത്തുന്നത്. ഇതിന്‍റെ ആദ്യപടിയായി ചെയർമാൻ മടവൂർ ബി എസ് അനിലിന്‍റെ നേതൃത്വത്തിൽ യോഗം നടത്തി. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ്, കൊല്ലം കുണ്ടറ സിറാമിക്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ് പളളിപ്പുറത്ത് ഖനനനീക്കമെന്നാണ് ആരോപണം.

പള്ളിപ്പുറം ടെക്നോസിറ്റിയിൽ മംഗലപുരം പഞ്ചായത്തിൽപ്പെടുന്ന 12ഉം അണ്ടൂർക്കോണം പഞ്ചായത്തിലെ ആറും ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയതാണ് വിവരം. കളിമണ്ണ് സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്നാണ് വിവരം. നിലവിൽ മംഗലപുരത്തും സമീപ പ്രദേശങ്ങളിലും കളിമൺ ഖനനം നിർത്തിവയ്ക്കാൻ സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ ഭൂമിയിൽ ഖനനം നടത്താൻ നീക്കം. നീക്കത്തിനെതിരെ കോൺഗ്രസും ബിജെപിയും പരസ്യമായ എതിർപ്പുമായി രംഗത്തെത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. ടെക്നോസിറ്റിക് വേണ്ടി ഏറ്റെടുത്ത സ്ഥലം ആ ആവശ്യങ്ങൾക്ക് വേണ്ടിയാണു ഉപയോഗിക്കേണ്ടത്. ആ പദ്ധതിക്കു തുരങ്കം വെക്കാനാണ് സർക്കാർ ശ്രമം. കളിമൺ ഖനനം നടത്താനുള്ള തീരുമാനം അടിയന്തരമായി റദ്ദ് ചെയ്യണം. ഈ സ്ഥലത്തുനിന്നു ഖനനത്തിനുള്ള മണ്ണ് എടുത്താൽ ഒരു കമ്പനിയും ഇവിടെ സ്ഥാപനം തുടങ്ങില്ല. അതോടെ ടെക്നോസിറ്റി എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it