- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടൻ അനിൽ നെടുമങ്ങാട് മലങ്കര ഡാമിൽ മുങ്ങി മരിച്ചു
ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്.
ഇടുക്കി: ചലച്ചിത്ര നടൻ അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോവുകയായിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു.
ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയിരുന്നു. ജലാശയത്തിലെ കയത്തിലേക്ക് വീണാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ സമീപകാല ചിത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് എന്നാണ് സൂചന. മലങ്കര ടൂറിസ്റ്റ് ഹബ്ബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് സൂചന. അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുത്ത് തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നു. അനിലിൻ്റെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
RELATED STORIES
ബോഗിയുടെ വാതില്‍ തുറന്നില്ല; മഹാംകുഭ് ട്രയ്നിന് നേരെ കല്ലേറ് (വീഡിയോ)
28 Jan 2025 6:16 AM GMTഅല്‍ ഹിലാലിനോട് വിട; നെയ്മര്‍ വീണ്ടും സാന്റോസിലേക്ക്
28 Jan 2025 5:41 AM GMTയുഎസിലെ ആണ്-പെണ് നിയമത്തെ ചോദ്യം ചെയ്ത് 'ട്രാന്‍സ്ജെന്‍ഡര്‍'...
28 Jan 2025 5:33 AM GMTസ്വര്‍ണവില കുറഞ്ഞു; ഒരു പവന് 60,080 രൂപ
28 Jan 2025 5:07 AM GMTആദിവാസി അധ്യാപകന് നേരെ ജാതി അധിക്ഷേപം: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ്...
28 Jan 2025 4:29 AM GMTനെന്മാറ ഇരട്ടക്കൊല: നീണ്ട മുടിയുള്ള സ്ത്രീ കുടുംബം കലക്കിയെന്ന...
28 Jan 2025 4:00 AM GMT