- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷംസീര്‍ എംഎല്‍എയുടെ സഹോദരനും കെ സുധാകരന് എംപിയുടെ സഹോദരി പുത്രനും കോടികളുടെ കടം തീര്‍ക്കാതെ വിദേശത്ത് നിന്ന് മുങ്ങിയതായി ആരോപണം
ഷംസീറിന്റെ സഹോദരന് എ എന്‍ സഹീര്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സാധനം വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെയാണ് ഇദ്ദേഹം നാടുവിട്ടതത്രേ. ഇതോടെ മലയാളികളായ ജീവനക്കാര്‍ കുരുക്കിലായി. കെ സുധാകരന് എംപിയുടെ സഹോദരിയുടെ പുത്രന് തൊഴിലാളികള്‍ക്ക് പണം കൊടുക്കാതെ സമാനരീതിയില്‍ മുങ്ങിയെന്നുമാണ് മറ്റൊരു ആരോപണം.
തിരുവനന്തപുരം: സിഒടി നസീര്‍ വധശ്രമക്കേസില്‍ ആരോപണങ്ങളെ നേരിടുന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെ സഹോദരനും കെ സുധാകരന് എംപിയുടെ സഹോദരി പുത്രനും ജീവനക്കാരുടെ ചുമലില്‍ കോടികളുടെ കടം കെട്ടി വച്ച് രാജ്യം വിട്ടതായി ആരോപണം. ഷംസീറിന്റെ സഹോദരന് എ എന്‍ സഹീര്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സാധനം വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെയാണ് ഇദ്ദേഹം നാടുവിട്ടതത്രേ. ഇതോടെ മലയാളികളായ ജീവനക്കാര്‍ കുരുക്കിലായി. കെ സുധാകരന് എംപിയുടെ സഹോദരിയുടെ പുത്രന് തൊഴിലാളികള്‍ക്ക് പണം കൊടുക്കാതെ സമാനരീതിയില്‍ മുങ്ങിയെന്നുമാണ് മറ്റൊരു ആരോപണം.
ഒമാനിലെ മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. ''നാട്ടിലെ ഒരു എംഎല്‍എയുടെ അനുജന് ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും തൊഴിലാളികളെ വഴിയാധാരമാക്കി മുങ്ങി. കൂടുതല്‍ വിവരങ്ങള്‍ പീന്നീട്'' ഇത് റെജിമോന് കുട്ടപ്പന് എന്നയാളെ ചൂണ്ടിക്കാട്ടി പി ജി സുനില്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചതായിരുന്നു. കഴിഞ്ഞ 29നാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പേരുപറയാന്‍ സമ്മര്‍ദ്ദം കൂടിയപ്പോള്‍ പിന്നീട് പേരുസഹിതം റെജിമോന് കുട്ടപ്പന് തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് കെ സുധാകരന്റെ സഹോദരി പുത്രനെതിരെയും ആരോപണം ഉയര്‍ന്നത്. ഇതോടെ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ പ്രതിരോധത്തിലായി.
ഷംസീറിന്റെ സഹോദരനായ എ എന്‍ സഹീര്‍ പലര്‍ക്കായി പണം കൊടുക്കാനുണ്ടെന്നും സൂചനയുണ്ട്. ഒരാള്‍ക്ക് അഞ്ചു ലക്ഷത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയതായും അറിയുന്നു. ഇങ്ങനെ പലരില്‍ നിന്നായി 14 കോടി കൈപ്പറ്റി. കടപൂട്ടി മുതലാളി മുങ്ങിയതോടെയാണ് കടക്കാര് ജീവനക്കാരെ തേടിയെത്തിയത്. സുധാകരന്റെ സഹോദരി പുത്രനായ അനിലും സമാന രീയിലാണ് മുങ്ങിയതത്രെ. ജീവനക്കാര്‍ക്ക് പണം നല്‍കാതെ നാടുവിടുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ പട്ടിണിയിലായെന്നും റെജിമോന് ഫേസ്ബുക്കില്‍ പറയുന്നു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT