- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎ വിരുദ്ധ സമരം: കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരനടപടിയ്‌ക്കെതിരേ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധത്തെരുവ് സംഘടിപ്പിക്കും: എസ്ഡിപിഐ
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ബിജെപിയും കേന്ദ്രസര്‍ക്കാരും സിഎഎ സമരനേതാക്കളായ മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്തു പ്രതികാരം തീര്‍ക്കുകയാണ്.
കൊച്ചി: സിഎഎ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കളെയും സാമൂഹികപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പ്രതികാര നടപടിയെന്നോണം ഡല്‍ഹി കലാപത്തില്‍ ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ജയിലിലടച്ച നടപടിക്കെതിരേ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ പ്രതിഷേധത്തെരുവ് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ബിജെപിയും കേന്ദ്രസര്‍ക്കാരും സിഎഎ സമരനേതാക്കളായ മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്തു പ്രതികാരം തീര്‍ക്കുകയാണ്.
രാജ്യത്ത് കൊറോണ മരണനിരക്ക് ആയിരത്തിനു മുകളില്‍ ഉയരുമ്പോളും കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്നത് മുസ്ലിം വിരുദ്ധ അജണ്ടകള്‍ക്കാണ്. നിരപരാധിയായ ജാമിഅ മില്ലിയ കോ-ഓഡിനേഷന്‍ കമ്മിറ്റി മീഡിയാ കണ്‍വീനര്‍ സഫൂറ സര്‍ഗാറെ അവര്‍ ഗര്‍ഭിണിയായിട്ടുകൂടി അറസ്റ്റുചെയ്തു ജയിലിലാക്കിയത് അതിക്രൂരമാണ്. ലോക്ക് ഡൗണ്‍ മറവില്‍ രാജ്യത്ത് ഉയര്‍ന്നു വന്ന സമരപ്രവാഹങ്ങളെ അറസ്റ്റുകൊണ്ട് കുഴിച്ചുമൂടാമെന്ന സംഘപരിവാര്‍ പദ്ധതി മൗഢ്യമാണ്. രാജ്യത്തിന്റെ സാമൂഹികസുരക്ഷ പരിഗണിച്ച് സമരക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സമരങ്ങള്‍ വര്‍ധിതവീര്യത്തോടെ രാജ്യത്ത് ഉയര്‍ന്നുവരിക തന്നെ ചെയ്യും.
സമരത്തിന് മുന്നില്‍ നിന്നവരെ അറസ്റ്റുചെയ്താല്‍ സിഎഎ വിരുദ്ധ സമരങ്ങള്‍ നിലയ്ക്കുമെന്നും എന്‍ആര്‍സി നടപ്പാക്കാന്‍ സാധിക്കുമെന്നുമുള്ള ബിജെപിയുടെ കണക്കുകൂട്ടല്‍ രാജ്യത്തെ മതേതരവിശ്വാസികളുടെ സമരവീര്യത്തെപ്പറ്റിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ധാരണക്കുറവുമൂലമാണ്. പ്രതിഷേധമുയരില്ലെന്ന ധാരണയില്‍, ലോക്ക് ഡൗണ്‍ മറയാക്കി അറസ്റ്റുചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നാളെ വൈകീട്ട് 4ന് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധത്തെരുവ് തീര്‍ക്കുമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
RELATED STORIES
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
25 Nov 2024 4:07 AM GMTകണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ വന്‍മോഷണം; 300 പവനും ഒരു കോടിയും...
25 Nov 2024 3:54 AM GMTസി കോഗന്റെ കൊലപാതകം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് യുഎഇ
25 Nov 2024 3:19 AM GMTഅയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന് പരാതി;...
25 Nov 2024 2:56 AM GMTആറ് വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ചു; ബന്ധുവിന്റെ ലൈസന്‍സ് റദ്ദാക്കും
25 Nov 2024 2:45 AM GMTഇസ്രായേല്‍ ഞെട്ടിയ ഞായര്‍; 400 മിസൈലുകള്‍ ആക്രമിച്ചു, ലബ്നാന്‍...
25 Nov 2024 2:35 AM GMT