Kerala

സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല; ജോയ്സ് ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് നടത്തിയ പ്രസ്താവന കോളജിനേയും വിദ്യാര്‍ഥിനികളേയും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ടി ജെ വിനോദ് പറഞ്ഞു.സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നെല്ലാം പ്രഘോഷിക്കുന്ന സിപിഎമ്മിന്റെ വികൃത മുഖമാണ് ജോയ്സ് ജോര്‍ജിനേപ്പോലെ മുതിര്‍ന്ന നേതാക്കളിലൂടെ പുറത്ത് വരുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു

സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല; ജോയ്സ് ജോര്‍ജ്ജിനെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
X

കൊച്ചി : രാഹുല്‍ ഗാന്ധി സെന്റ് തെരേസാസ് കോളേജിലെ വിദ്യാര്‍ഥിനികളുമായി നടത്തിയ സംവാദത്തെ മോശമായി ചിത്രീകരിച്ച് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് നടത്തിയ പ്രസ്താവന കോളജിനേയും വിദ്യാര്‍ഥിനികളേയും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്നതാണെന്ന് എറണാകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ടി ജെ വിനോദ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയ ജോയ്സ് ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മാപ്പ് പറയുന്നത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നെല്ലാം പ്രഘോഷിക്കുന്ന സിപിഎമ്മിന്റെ വികൃത മുഖമാണ് ജോയ്സ് ജോര്‍ജിനേപ്പോലെ മുതിര്‍ന്ന നേതാക്കളിലൂടെ പുറത്ത് വരുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു.സിപിഎമ്മിനെ പ്രതിനിധീകരിച്ച് ലോക്‌സഭാ അംഗമായിരുന്ന ജോയ്സ് ജോര്‍ജ്ജ് ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ പ്രസ്താവന നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയാണോ എന്ന് സിപിഎം വ്യക്തമാക്കണം.

സെന്റ് തെരേസാസ് കോളജില്‍ വിദ്യാര്‍ഥിനികളുമായി നടത്തിയ രാഷ്ട്രീയേതര സംവാദത്തില്‍ സ്ത്രീ ശാക്തീകരണത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. വിഷയത്തിന്റെ ഗൗരവവും പ്രസക്തിയും അവഗണിച്ച് അശ്ലീല ചുവയോടെ നടത്തിയ ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. ഉടുമ്പുഞ്ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു ജോയ്സ് ജോര്‍ജ്ജ് വിവാദ പ്രസ്താവന നടത്തിയത്.

Next Story

RELATED STORIES

Share it