Kerala

എ.എസ്.ഐയുടെ കൊല: ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം കഠിന തടവ്

ഡിവൈ.എസ്.പി സന്തോഷ് നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

എ.എസ്.ഐയുടെ കൊല: ഡിവൈ.എസ്.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് 10 വര്‍ഷം കഠിന തടവ്
X

തിരുവനന്തപുരം: കൊല്ലത്ത് എ.എസ്.ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ നാല് പ്രതികള്‍ക്ക് സി.ബി.ഐ കോടതി പത്ത് വര്‍ഷം കഠിന തടവ് വിധിച്ചു. ഡിവൈ.എസ്.പി സന്തോഷ് നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ് എം. നായര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍, കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവന്‍ ഷിപ്പിംഗ് കമ്പനി' ഉടമയുമായ കണ്ടെയ്‌നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്‍, ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിന്‍ ഓസ്റ്റിന്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരായിരുന്നു വധശ്രമക്കേസിലെ പ്രതികള്‍.

ഇതില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ്, വിനേഷ്, പെന്റി എഡ്വിന്‍ ഓസ്റ്റിന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. നാല് പേര്‍ക്കും 10 വര്‍ഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി ഡിവൈഎസ്പി സന്തോഷ് നായര്‍ 50,000 രൂപയും മറ്റ് പ്രതികള്‍ 25,000 രൂപയും പിഴയടക്കണമെന്നാണ് വിധി. കേസിലെ പ്രതികളായിരുന്ന ഡിവൈഎസ്പി വിജയന്‍, മഹേഷ് എന്നിവരെ കോടതി വെറുതെവിട്ടു.ആശ്രാമം ഗസ്റ്റ് ഹൗസില്‍ ഡിവൈ.എസ്.പി സന്തോഷ് നായര്‍ നടത്തിയ മദ്യസല്‍ക്കാരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വൈരാഗ്യത്തിന് എ.എസ്.ഐ ബാബുകുമാറിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വധശ്രമത്തില്‍ നിന്ന് ബാബുകുമാര്‍ രക്ഷപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it