- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ കയ്യാങ്കളി കേസ്; നാല് എൽഡിഎഫ് നേതാക്കൾ ജാമ്യമെടുത്തു
മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ നാല് എൽഡിഎഫ് നേതാക്കൾ ജാമ്യമെടുത്തു. മുൻ എംഎൽഎമാരായ കെ അജിത്, സി കെ സദാശിവൻ, വി ശിവൻകുട്ടി, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഓരോരുത്തർക്കും 35,000 രൂപയുടെ ജാമ്യമാണ് നൽകിയത്. മന്ത്രിമാരായ കെ ടി ജലീലും ഇ പി ജയരാജനും ജാമ്യം എടുത്തിട്ടില്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം. സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, 4 മൈക്ക് യൂണിറ്റുകൾ, സ്റ്റാൻഡ് ബൈ മൈക്ക്, ഡിജിറ്റൽ ക്ലോക്ക്, മോണിട്ടർ, ഹെഡ്ഫോൺ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പോലിസ് കുറ്റപത്രം. നിലവിൽ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ ഉൾപ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎൽഎമാർ കേസിൽ പ്രതികളാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വി ശിവൻകുട്ടി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതിൽ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ കോടതി കേസിൽ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം കോടതി സർക്കാരിന്റെ ആവശ്യം തള്ളിയത്.
RELATED STORIES
വയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTമലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ...
16 Jan 2025 6:37 AM GMTഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ
16 Jan 2025 6:31 AM GMTഓണ്‍ലൈന്‍ ട്രേഡിങില്‍ ലാഭം വാഗ്ദാനം ചെയ്ത് കേരള ഹൈക്കോടതി റിട്ടയേര്‍ഡ് ...
16 Jan 2025 6:07 AM GMTസമരം ശക്തമാക്കി കര്‍ഷകര്‍; ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം...
16 Jan 2025 5:54 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ആഴ്സണല്‍ രണ്ടില്‍; ന്യൂകാസിലും മുന്നോട്ട്
16 Jan 2025 5:34 AM GMT