Kerala

മൂവാറ്റുപുഴയില്‍ വീണ്ടും മല്‍സരിക്കണമെന്ന് ജോസഫ് വാഴയ്ക്കന്‍; പോസ്റ്ററിനു പിന്നില്‍ സീറ്റ് മോഹികള്‍ എന്നും വിമര്‍ശനം

തനിക്കെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ പ്രചരണം നടത്തിയത് രാഷ്ട്രീയ എതിരാളികളല്ലെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.പ്രഫഷണല്‍ ടച്ചുണ്ട് അതില്‍.സീറ്റു കിട്ടാന്‍ താല്‍പര്യമുള്ളവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്

മൂവാറ്റുപുഴയില്‍ വീണ്ടും മല്‍സരിക്കണമെന്ന് ജോസഫ് വാഴയ്ക്കന്‍; പോസ്റ്ററിനു പിന്നില്‍ സീറ്റ് മോഹികള്‍ എന്നും വിമര്‍ശനം
X

കൊച്ചി: മൂവാറ്റുപുഴ സീറ്റിനായി ജോസഫ് ഗ്രൂപ്പ് പിടിമുറുക്കുന്നു. വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാതെ കോണ്‍ഗ്രസ്.മൂവാറ്റുപുഴയില്‍ വീണ്ടും മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ജോസഫ് വാഴയ്ക്കന്‍ രംഗത്ത്.സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് വാഴയ്ക്കന്‍ ആഗ്രഹം വ്യക്തമാക്കിയത്.താന്‍ എംഎല്‍എ യായിരുന്ന സമയത്ത് മൂവാറ്റുപുഴയില്‍ ഒട്ടേറെ വികസന കാര്യങ്ങള്‍ ചെയ്തിരുന്നു. നിര്‍ഭാഗ്യവശാലാണ് കഴിഞ്ഞ തവണ തോറ്റത്.

ഒരവസരം കൂടി ലഭിച്ചാല്‍ കൊള്ളാമെന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷവും മൂവാറ്റുപുഴയില്‍ തന്നെ നിന്നുകൊണ്ട് രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലൊക്കെ സജീവമായി ഇടപെട്ടിരുന്നുവെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.തനിക്കെതിരെ മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ പ്രചരണം നടത്തിയത് രാഷ്ട്രീയ എതിരാളികളല്ലെന്നും ജോസഫ് വാഴയ്ക്കന്‍ വ്യക്തമാക്കി.പ്രഫഷണല്‍ ടച്ചുണ്ട് അതില്‍.സീറ്റു കിട്ടാന്‍ താല്‍പര്യമുള്ളവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരത്തേക്ക് വണ്ടിയില്‍ പോസ്റ്റര്‍ കൊണ്ടുപോയി അവിടെ ഡ്രൈവറെക്കൊണ്ട് ഒട്ടിച്ചതിനു ശേഷം ചാനലുകാരെ വിളിച്ച് ഇത്തരത്തില്‍ പോസ്റ്റര്‍ ഉണ്ടെന്ന് വിളിച്ചു പറയുകയും ചെയ്യുന്നതൊക്കെ പ്രഫഷണല്‍ ടച്ചുള്ള രീതിയാണെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.ആരാണിതിനു പിന്നിലെന്ന് വരും ദിവസങ്ങള്‍ക്കുള്ളില്‍ വെളിയില്‍ വരുമെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. അതേ സമയം മൂവാറ്റുപുഴ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണ്. മൂവാറ്റുപുഴ സീറ്റ് കിട്ടിയാല്‍ 12 സീറ്റിനു പകരം 10 സീറ്റു കിട്ടിയാലും സമ്മതമാണെന്ന തരത്തിലാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

Next Story

RELATED STORIES

Share it