Kerala

മതപണ്ഡിതര്‍ക്കു നേരേ അടിയ്ക്കടിയുണ്ടാവുന്ന ആക്രമണങ്ങള്‍ ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

പഴയചൂരി മതാധ്യാപകനായിരുന്ന റിയാസ് മൗലവി വധത്തിനുശേഷം കഴിഞ്ഞ ശബരിമല ഹര്‍ത്താല്‍ ദിനത്തില്‍ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണത്തിനിരയായ അബ്ദുല്‍ കരിം മൗലവി അപകടനില തരണം ചെയ്തുവരുന്നതിനിടയിലാണ് വീണ്ടും മറ്റൊരു പണ്ഡിതനുനേരെ ആക്രമണം നടന്നിരിക്കുന്നത്.

മതപണ്ഡിതര്‍ക്കു നേരേ അടിയ്ക്കടിയുണ്ടാവുന്ന ആക്രമണങ്ങള്‍ ആശങ്കാജനകം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
X

തിരുവനന്തപുരം: കാസര്‍ഗോഡ് നെല്ലിക്കുന്ന് നൂര്‍ മസ്ജിദ് ഇമാം അബ്ദുന്നാസിര്‍ സഖാഫിക്കു നേരേ വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണം അത്യന്തം ആശങ്കാജനകമാണെന്നും ഇമാമുമാര്‍ക്കെതിരേ ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭവുമായി ഇമാംസ് കൗണ്‍സില്‍ രംഗത്തിറങ്ങുമെന്നും സംസ്ഥാന ആക്ടിങ് പ്രസിഡന്റ് വി എം ഫത്ഹുദ്ദീന്‍ റഷാദി പ്രസ്താവിച്ചു. പഴയചൂരി മതാധ്യാപകനായിരുന്ന റിയാസ് മൗലവി വധത്തിനുശേഷം കഴിഞ്ഞ ശബരിമല ഹര്‍ത്താല്‍ ദിനത്തില്‍ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണത്തിനിരയായ അബ്ദുല്‍ കരിം മൗലവി അപകടനില തരണം ചെയ്തുവരുന്നതിനിടയിലാണ് വീണ്ടും മറ്റൊരു പണ്ഡിതനുനേരെ ആക്രമണം നടന്നിരിക്കുന്നത്.

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വക്രിമിനലുകളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതില്‍ സര്‍ക്കാരും പോലിസും വരുത്തുന്ന വീഴ്ച കാണുമ്പോള്‍ കാസര്‍ഗോഡ് ജില്ല ആര്‍എസ്എസ്സിന്റെ സ്വന്തം റിപ്പബ്ലിക്കാണോയെന്ന് ആശങ്കിച്ചുപോവുകയാണ്. മതാധ്യാപകര്‍ക്ക് തങ്ങളുടെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വക പ്രൊട്ടക്ഷന്‍ ആവശ്യമായിവരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഇക്കാര്യത്തിലെ മതസാമുദായിക സംഘടനകളുടെ മൗനം അത്യന്തം അപകടകരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it