Kerala

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

കീഴടങ്ങുന്നതിനായി അഭിഭാഷകനൊപ്പം കൊച്ചിയിലേയ്ക്ക് വരുമ്പോഴാണ് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ഇന്ന് രാത്രി 8.30ഓടെ കുസാറ്റ് സിഗ്‌നല്‍ ജങ്ഷനില്‍നിന്നും നാടകീയമായ നീക്കത്തിലൂടെയാണ് കളമശ്ശേരി പോലിസ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍
X

കൊച്ചി: കുടുംബവുമൊത്ത് കൊച്ചിയിലെ ഷോപ്പിങ് മാളിലെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെയാണ് കളമശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങുന്നതിനായി അഭിഭാഷകനൊപ്പം കൊച്ചിയിലേയ്ക്ക് വരുമ്പോഴാണ് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി ഇന്ന് രാത്രി 8.30ഓടെ കുസാറ്റ് സിഗ്‌നല്‍ ജങ്ഷനില്‍നിന്നും നാടകീയമായ നീക്കത്തിലൂടെയാണ് കളമശ്ശേരി പോലിസ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ചത്.

പ്രതികളെക്കുറിച്ചുള്ള വിവരം അറിഞ്ഞ ഉടന്‍ കളമശ്ശേരി പോലിസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു. എന്നാല്‍, പ്രതികളുടെ വീട്ടിലെത്തിയ പോലിസിനെ ബന്ധുക്കള്‍ അറിയിച്ചത് ഇവര്‍ കീഴടങ്ങാന്‍ കൊച്ചിയിലേക്ക് പുറപ്പെട്ടെന്ന വിവരമാണ്. ഇത് പൂര്‍ണമായി വിശ്വസിക്കാതിരുന്ന പോലിസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായത് പോലിസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. തുടര്‍ന്ന് പ്രതികള്‍ അഭിഭാഷകനോടൊപ്പമെത്തുകയുള്ളൂ എന്ന നിഗമനത്തില്‍ പോലിസ് ഇയാളെ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയായിരുന്നു.

പാലിയേക്കര ടോള്‍ പ്ലാസയില്‍വച്ച് പ്രതികളെ പിടികൂടാനായിരുന്നു പോലിസിന്റെ പദ്ധതി. എന്നാല്‍, ഇവര്‍ വന്ന വാഹനം ഇവിടെ വച്ച് പോലിസിന് കണ്ടെത്താനായില്ല. തുടര്‍ന്ന് കളമശ്ശേരിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ കാറില്‍ അഭിഭാഷകന്‍ പോലിസ് സ്റ്റേഷനിലെത്തിയെങ്കിലും പ്രതികളെ എത്തിച്ചിട്ടില്ലായിരുന്നു. ഇവരെ ചോദ്യംചെയ്യാനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതാണ് കരുതുന്നത്.

കഴിഞ്ഞദിവസമാണ് ഷോപ്പിങ് മാളില്‍വച്ച് നേരിട്ട ദുരനുഭവം യുവനടി ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇത് വിവാദമായതോടെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ കളമശ്ശേരി പോലിസിന് നിര്‍ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it