- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
തേമ്പാമൂട്ടം ഇടകോണം ചാനല്‍കര വീട്ടില്‍ സനല്‍കുമാര്‍ (സനല്‍, 42), ജയകുമാര്‍ (പക്കു, 34) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ബാലരാമപുരം ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍ അറസ്റ്റിലായി. തേമ്പാമൂട്ടം ഇടകോണം ചാനല്‍കര വീട്ടില്‍ സനല്‍കുമാര്‍ (സനല്‍, 42), ജയകുമാര്‍ (പക്കു, 34) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 4.45നായിരുന്നു സംഭവം. പള്ളിച്ചല്‍ പാരൂര്‍കുഴി സ്വദേശി കിരണിനെ(29)യാണ് വധിക്കാന്‍ ശ്രമിച്ചത്.
വാക്കേറ്റത്തെതുടര്‍ന്ന് ജയകുമാര്‍ വെട്ടുകത്തികൊണ്ട് കിരണിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. സനല്‍ ദേഹോപദ്രവവും ഏല്‍പ്പിച്ചു. ഗുരുതരപരിക്കുകളോടെ കിരണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒളിവില്‍പ്പോയ ജയകുമാറിനെയും സനലിനെയും ബാലരാമപുരം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ജി ബിനു, വിനോദ് കുമാര്‍, തങ്കരാജ്, അനില്‍കുമാര്‍ ശ്രീകാന്ത് പ്രശാന്ത്, ബിജു, സജിത്ത്, ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്.
RELATED STORIES
ഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMTഎലോണ്‍ മസ്ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക്...
31 May 2025 4:13 PM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTസ്കൂള്‍ തുറക്കല്‍ നീട്ടണം; ആവശ്യവുമായി സ്കൂള്‍ മാനേജ്മെന്റ്...
31 May 2025 3:30 PM GMT'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ...
31 May 2025 3:13 PM GMT