Kerala

ശ്രദ്ധ വേണം; വീട്ടിലേക്ക് മടങ്ങുമ്പോള്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

ശ്രദ്ധ വേണം; വീട്ടിലേക്ക് മടങ്ങുമ്പോള്‍
X

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

ചില കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കണം-

1. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം. പ്രതിരോധ ഉപകരണങ്ങള്‍ (ഗംബൂട്ട്, കൈയ്യുറ, മാസ്‌ക്) ഉപയോഗിക്കുക.

2. വീടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്.

3. വീട് നല്ലതുപോലെ നിരീക്ഷിക്കുക. ഇഴ ജന്തുക്കള്‍ വീടിനകത്ത് ഉണ്ടാകാനുളള സാധ്യതയുണ്ട്.

4. ജനലുകള്‍, വാതിലുകള്‍ എന്നിവ ബലം പ്രയോഗിച്ച് തള്ളി തുറക്കരുത്. അവ ഇടിഞ്ഞ് വീഴുവാന്‍ സാധ്യതയുണ്ട്.

5. ഇലക്ട്രിക് മെയിന്‍ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യുക. ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കുക.

6. ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്വയം പരിശോധിക്കാതെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നിവയുടെ സഹായത്തില്‍ പരിശോധിക്കണം.

7, ഫ്രിഡ്ജ്, ഫ്രീസര്‍ തുടങ്ങിയവ തുറക്കുമ്പോള്‍ ഗ്യാസും, ദുര്‍ഗന്ധവും ഉണ്ടാകുകയും ശക്തമായി തളളിതുറന്ന് അപകടം ഉണ്ടാകാനുളള സാധ്യതയുണ്ട്.

8. വീടുകളില്‍ പ്രവേശിച്ചാല്‍ ഉടനെ തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരി തുടങ്ങിയവ കത്തിക്കുവാന്‍ പാടില്ല.

9. വീടും പരിസരവും വൃത്തിയാക്കുന്നതിന് കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കുക.

10. പ്ലാസ്റ്റിക് പ്രത്യേകം ശേഖരിച്ച് കെട്ടി വെയ്ക്കുക.

11. കക്കൂസ് മാലിന്യം കൊണ്ട് മലിനപ്പെടാന്‍ സാധ്യതയുളള ഇടങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍, ഫീനോയില്‍ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക.

12. വെള്ളപ്പൊക്കത്തിനു മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

13. ബ്ലീച്ചിംഗ് പൗഡര്‍ ലായനി തറയില്‍ ഒഴിച്ച് അര മണിക്കൂറിന് ശേഷം വൃത്തിയാക്കുക.

Next Story

RELATED STORIES

Share it