- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീറിന്റെ സ്മരണയ്ക്ക് പുരസ്‌കാരം
2019 ആഗസ്ത് ഒന്നു മുതല്‍ 2020 ആഗസ്ത് 31 വരെ കാലയളവില്‍ മലയാള മാധ്യമങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിക്കുക.

മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്ത് മൂന്നിന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ പേരില്‍ മലപ്പുറം പ്രസ്‌ക്ലബ്ബും തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കും ചേര്‍ന്ന് പുരസ്‌കാരം നല്‍കുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറല്‍ റിപോര്‍ട്ടിങ്ങിന് 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. 2019 ആഗസ്ത് ഒന്നു മുതല്‍ 2020 ആഗസ്ത് 31 വരെ കാലയളവില്‍ മലയാള മാധ്യമങ്ങളില്‍ സംസ്ഥാന തലത്തില്‍ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോര്‍ട്ട്/പരമ്പരകളാണ് പരിഗണിക്കുക.
റിപോര്‍ട്ട്/പരമ്പരയുടെ ഒറിജിനലും മൂന്നുകോപ്പിയും അയക്കണം. ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തവയുടെ വീഡിയോ ക്ലിപ്പിങ്സ് ഡിവിഡി ഫോര്‍മാറ്റിലാവണം. ഒരാള്‍ ഒരു എന്‍ട്രിയേ അയക്കാവൂ. ബയോഡാറ്റയും ജോലിചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് സെക്രട്ടറി, മലപ്പുറം പ്രസ്‌ക്ലബ്, അപ്ഹില്‍, മലപ്പുറം-676505 എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് പുരസ്‌കാരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫോണ്‍: 9961248275, 9447443822. നിലവിലെ സാഹചര്യത്തില്‍ അവാര്‍ഡ് പ്രഖ്യാപനവും വിതരണവും നവംബറില്‍ നടക്കും. ശംസുദ്ദീന്‍ മുബാറക് (പ്രസിഡന്റ്, പ്രസ്‌ക്ലബ് മലപ്പുറം), കെ പി എം റിയാസ് (സെക്രട്ടറി, പ്രസ്‌ക്ലബ് മലപ്പുറം), ഇ ജയന്‍ (ചെയര്‍മാന്‍, തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്), ശ്രീധരന്‍ (സിഇഒ, തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്), ദിനേശ് പൂക്കയില്‍ (വൈസ് ചെയര്‍മാന്‍, തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്), എം ബഷീര്‍ (ഡയറക്ടര്‍, തിരൂര്‍ അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
പോലിസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവം;...
2 April 2025 10:52 AM GMTകൊടിഞ്ഞി ഫൈസല്‍ വധം; കേസ് ഡയറിയുള്‍പ്പെടെയുള്ള തെളിവുകളുടെ പരിശോധന...
2 April 2025 9:52 AM GMTലഹരിയുടെ പിടിയില്‍ താരങ്ങളും; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം...
2 April 2025 9:42 AM GMTചെരുപ്പടി മലയില്‍ ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍...
2 April 2025 8:37 AM GMTഗുണ്ടല്‍പേട്ട അപകടം; മരിച്ചവരുടെ എണ്ണം മൂന്നായി
2 April 2025 8:32 AM GMTആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന്...
2 April 2025 6:21 AM GMT