Kerala

ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സഹായിച്ചതായി സംശയമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച വവിവരങ്ങള്‍ കൈമാറണമെന്ന് ബംഗളുരു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട ഉന്നത ബന്ധമുള്ള വ്യക്തികളില്‍ ഒരാളെ ചോദ്യം ചെയ്യേണ്ടതുണ്ട്.ഇതു കൂടാതെ കേസുമായി ബന്ധമുള്ള 20 വ്യക്തികളെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി

ബംഗളുരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സഹായിച്ചതായി സംശയമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്
X

കൊച്ചി: ബംഗളുരുവില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തിന് സഹായം നല്‍കിയതായി സംശയമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കോടതിയില്‍.സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച വവിവരങ്ങള്‍ കൈമാറണമെന്ന് ബംഗളുരു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ പി എസ് സരിത്ത്,സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരുടെ റിമാന്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിപോര്‍ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്.കേസുമായി ബന്ധപ്പെട്ട ഉന്നത ബന്ധമുള്ള വ്യക്തികളില്‍ ഒരാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

ഇതു കൂടാതെ കേസുമായി ബന്ധമുള്ള 20 വ്യക്തികളെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വലിയനിര തന്നെയുണ്ട്.ഈ സാഹചര്യത്തില്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ പി എസ് സരിത്ത്,സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ എന്നിവരുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്കു കൂടി നീട്ടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it