- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ്; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍ ജീവനൊടുക്കിയത്.

തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍ ജീവനൊടുക്കിയത്.
നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയന്‍ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
മൂത്ത മകന്റെ വിവാഹാവശ്യത്തിനായി എട്ടു വര്‍ഷം മുമ്പാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി.
ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടിസ് വന്നത്. ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം.
RELATED STORIES
കൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTസ്കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ് ലിം സംഘടനകള്‍
27 Jun 2025 10:01 AM GMTജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടുജില്ലകളില്‍ മാത്രം തീവ്രമഴ;...
27 Jun 2025 9:16 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMT