Kerala

ഭാസ്‌കര കാരണവര്‍ വധക്കേസ്: വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെറിന്റെ മോചനം മരവിപ്പിച്ച് സര്‍ക്കാര്‍

ഭാസ്‌കര കാരണവര്‍ വധക്കേസ്: വിവാദങ്ങള്‍ക്ക് ഒടുവില്‍ ഷെറിന്റെ മോചനം മരവിപ്പിച്ച് സര്‍ക്കാര്‍
X

കൊച്ചി: ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തല്‍കാലത്തേക്ക് മരവിപ്പിച്ചു. മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും ഷെറിന്‍ വീണ്ടും കേസില്‍ പ്രതിയായതുമാണ് സര്‍ക്കാരിന്റെ മനംമാറ്റത്തിന് കാരണം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വര്‍ഷമായി ഇളവ് ചെയ്യുകയായിരുന്നു.

ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിക്കാന്‍ സാദ്ധ്യത ഉണ്ടെന്നും സര്‍ക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം മരവിപ്പിച്ചത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിന്‍ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. ജൂണ്‍ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്.




Next Story

RELATED STORIES

Share it