- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്ത് 140 കിലോ കഞ്ചാവ് പിടിച്ച സംഭവം: പ്രതികളെ പോലിസ് പിടികൂടിയത് സാഹസികമായി
തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തില് വിട്ടില് അന്സല് (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തില് നിസാര് (37), വെള്ളത്തൂവല് അരീക്കല് ചന്തു (22) എന്നിവരെയാണ് എറണാകുളം ജില്ലാ പോലിസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് പിടികൂടിയത്.കാറില് കടത്തിക്കൊണ്ടുവന്ന 105 കിലോ കഞ്ചാവ് അങ്കമാലിയില് നിന്നും, 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടില് നിന്നുമാണ് പിടികൂടിയത്

കൊച്ചി: എറണാകുളം റൂറല് ജില്ലാ പോലിസിന്റെ നേതൃത്വത്തില് രണ്ടിടങ്ങളിലായി പോലിസ് സംഘം നടത്തിയ പരിശോധനയില് കാറില് കടത്തിക്കൊണ്ടുവന്ന 105 കിലോ അടക്കം 140 കിലോ കഞ്ചാവ് പിടികൂടിയത് സാഹസികമായി. സംഭവത്തില് മൂന്നു പേരെ പോലിസ് അറസ്റ്റു ചെയ്തു.കഞ്ചാവ് കടത്തിയ തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തില് വിട്ടില് അന്സല് (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തില് നിസാര് (37), വെള്ളത്തൂവല് അരീക്കല് ചന്തു (22) എന്നിവരെയാണ് എറണാകുളം ജില്ലാ പോലിസ് മേധാവി കെ കാര്ത്തിക്കിന്റെ നേതൃത്വത്തില് പിടികൂടിയത്.
കാറില് കടത്തിക്കൊണ്ടുവന്ന 105 കിലോ കഞ്ചാവ് അങ്കമാലിയില് നിന്നും, 35 കിലോ കഞ്ചാവ് ആവോലിയിലെ വാടകവീട്ടില് നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്ന സംഘം എസ്പി.യുടെ നിരീക്ഷണത്തിലായിരുന്നു. രണ്ടു കാറുകളിലായി 50 പാക്കറ്റില് കഞ്ചാവ് കടത്തുന്ന മൂന്ന് അംഗ സംഘത്തെ പിന്തുടര്ന്ന് അങ്കമാലിയില് വച്ച് സാഹസികമായി പോലിസ് പിടികൂടുകയായിരുന്നു. മൊത്ത വിതരണക്കാരായ ഇവര് ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ട്. ഇവരില് നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് നടന്ന പരിശോധനയിലാണ് കല്ലൂര്ക്കാട് ആവോലിയിലെ വാടക വീട്ടില് നിന്നും 17 പാക്കറ്റ് കളിലായി സൂക്ഷിച്ചിരുന്ന 35 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിനു പിന്നില് കൂടുതല് പേര് ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് എസ് പി കെ കാര്ത്തിക് പറഞ്ഞു.

കഴിഞ്ഞ ദിവസം പെരുമ്പാവൂരില് നിന്ന് 45 എല്എസ്ഡി സ്റ്റാമ്പുകളുമായി വിദ്യാര്ഥിയടക്കം മൂന്നു യുവാക്കളെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില് റൂറല് ജില്ലയിലെ ഡാന്സാഫ് സ്ക്വാഡിനോടോപ്പം നാര്ക്കോട്ടിക് ഡിവൈഎസ്പി എം ആര് മധു ബാബു സി ഐ മാരായ സോണി മത്തായി, കെ ജെ പീറ്റര് , എസ് ഐ ടി എം സൂഫി,എഎസ്ഐ മാരായ ഷിബു ജോസഫ്, സാജു പോള്,എം വി ബിജു,പി ജെ , സീനിയര് സിവില് പോലിസ് ഓഫീസര്മാരായ റോണി അഗസ്റ്റിന്, കെ ബി സലിന് കുമാര്,എം ജി ജിസ്മോന് , ജിമോന് ജോര്ജ്, എം വി ജെയ്മോന്,രതീശന്, സുബി, അനില് കുമാര് എന്നിവരും പ്രതികളെ പിടികൂടാന് നേതൃത്വം നല്കി.
RELATED STORIES
ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; നിരീക്ഷകരുടെ ചുമതലയുള്ള രണ്ട്...
1 May 2024 11:39 AMപെരുമ്പാവൂരില് രണ്ട് നില വീട് ഇടിഞ്ഞു താഴ്ന്നു; 13 വയസുകാരന് ദാരുണ...
28 July 2022 5:05 AMറോട്ടറി ഇന്റര്നാഷണല് കേരളത്തില് നടപ്പാക്കുന്ന നൂറ് കോടി രൂപയുടെ...
26 July 2022 9:07 AMകൊളംബോ സെക്യൂരിറ്റി കോണ്ക്ലേവ് നാളെ കൊച്ചിയില്;ആറ് രാജ്യങ്ങളില്...
6 July 2022 9:08 AMകേരള ബിസിനസ് ടു ബിസിനസ് മീറ്റ് 'വ്യാപാര് 2022' ജൂണ് 16 മുതല് 18 വരെ ...
2 Jun 2022 11:54 AM
ക്ഷേത്രത്തിലെ ഗാനമേളയില് ആര്എസ്എസിന്റെ ഗണഗീതം പാടി; ക്ഷേത്ര ഉപദേശക...
6 April 2025 1:02 PMജോലി സമ്മര്ദ്ദം താങ്ങാനായില്ല; കോട്ടയത്ത് ഐടി ജീവനക്കാരന് ആത്മഹത്യ...
6 April 2025 12:54 PMവഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രിം കോടതിയില്
6 April 2025 7:48 AM''മുസ്ലിം ലീഗുകാര് വര്ഗീയവാദികള്;മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു...
6 April 2025 7:00 AMശരീരത്തില് സൂക്ഷിച്ച 51 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര് അറസ്റ്റില്
6 April 2025 4:43 AMകര്മ ന്യൂസ് എംഡി പിടിയില്; തിരുവനന്തപുരം വിമാനത്താവളത്തില്...
6 April 2025 4:37 AM