- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പന്തളത്ത് ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു
പന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറിൽ പോയ അജാസ് മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം അടൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് അജാസിന്റെ ദേഹത്തു കൂടി കയറിയിറങ്ങി.
പന്തളം: പന്തളത്ത് ആംബുലൻസ് ഇടിച്ച് പോപുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു. പന്തളം മങ്ങാരം പുലിക്കുഴി മണ്ണില്‍ അജിയുടെ മകന്‍ അജാസ് മുഹമ്മദ്(22) ആണ് മരിച്ചത്. പോപുലര്‍ഫ്രണ്ട് മുട്ടാര്‍ യൂനിറ്റ് സെക്രട്ടറിയാണ്.
ഇന്ന് ഉച്ചക്ക് പന്തളം ത്രിലോക് സിനിമാസിന്റെ മുന്നിലായിരുന്നു അപകടം. പന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറിൽ പോയ അജാസ് മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം അടൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് അജാസിന്റെ ദേഹത്തു കൂടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അജാസിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കം നാളെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സബീന. സഹോദരങ്ങള്‍: അജ്മല്‍, ആരിഫ്. കുരമ്പാലയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അജാസ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടം നടന്നത്.
RELATED STORIES
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പതിനെട്ടുകാരന് മരിച്ചു
1 Jun 2025 5:42 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍...
1 Jun 2025 5:33 AM GMTഗസയിലെ 20 ജൂതത്തടവുകാരെ കൊന്നത് ഇസ്രായേല്‍ സൈന്യമെന്ന് ഹാരെറ്റ്സ്
1 Jun 2025 5:12 AM GMTകേരളാ കോണ്‍ഗ്രസ് മുന്‍ നേതാവ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ഥി
1 Jun 2025 4:17 AM GMTരക്തം വാര്‍ന്നൊലിക്കുമ്പോള്‍ മാത്രമാണോ ഫലസ്തീനെ പിന്തുണയ്ക്കേണ്ടത്?
1 Jun 2025 4:11 AM GMT