Kerala

ബിഷപ്പ് ഫ്രാങ്കോ കേസ്: കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍

ബിഷപ്പ് ഫ്രാങ്കോ കേസ്: കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍
X

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരേ അപ്പീല്‍ പോവുമെന്ന് പ്രോസിക്യൂഷന്‍. ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നത്. കേസില്‍ ഒരു സാക്ഷിപോലും കൂറുമാറിയിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു വ്യക്തമാക്കി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിയില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം പ്രതികരിക്കാം.

പ്രോസിക്യൂഷന്‍ എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. എന്താണ് സംഭവിച്ചത് എന്നറിയില്ല. എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന പ്രതിഭാഗം വാദം പരിഗണിച്ച് കോടതി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. രണ്ടുവര്‍ഷം 13 തവണ ബിഷപ്പ് മാനഭംഗപ്പെടുത്തിയെന്ന ഇരയുടെ പരാതിയില്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്ന പ്രതിഭാഗം വാദത്തിന് കോടതിയില്‍ മൂന്‍ തൂക്കം ലഭിച്ചു. പരാതി നല്‍കാനുള്ള ഇരയുടെ പരിമിതി കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ നാലിന് കുറ്റപത്രം സമര്‍പ്പിച്ച് നവംബറില്‍ വിചാരണ തുടങ്ങിയ കേസിലാണ് ഒടുവില്‍ വിധി പറഞ്ഞത്.

Next Story

RELATED STORIES

Share it