Kerala

പത്തനംതിട്ട സീറ്റിനു വേണ്ടി ബിജെപിയില്‍ അടി; ഒരുകൈ നോക്കാന്‍ കണ്ണന്താനവും

സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരാണു പ്രധാനമായും രംഗത്തുള്ളത്. ഇവര്‍ക്കു പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റില്‍ നോട്ടമുണ്ട്.

പത്തനംതിട്ട സീറ്റിനു വേണ്ടി ബിജെപിയില്‍ അടി; ഒരുകൈ നോക്കാന്‍ കണ്ണന്താനവും
X

ന്യൂഡല്‍ഹി: ശബരിമല വിഷയം വോട്ടാക്കി മാറ്റാമെന്ന വ്യാമോഹത്തില്‍ പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ പിടിവലി. കേരളത്തിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നതിനിടെ പ്രമുഖ നേതാക്കള്‍ തന്നെ ഈ സീറ്റിന് വേണ്ടി വാശിപിടിക്കുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരാണു പ്രധാനമായും രംഗത്തുള്ളത്. ഇവര്‍ക്കു പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റില്‍ നോട്ടമുണ്ട്. ശബരിമല യുവതീപ്രവേശനത്തില്‍ ചര്‍ച്ചയായ മണ്ഡലമാണ് പത്തനംതിട്ട. അയ്യപ്പ ഭക്തരുടെ വികാരം ഇളക്കിവിട്ട് ജയിക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.

അതേസമയം, തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസ്, കൊല്ലത്ത് സി വി ആനന്ദബോസ് അല്ലെങ്കില്‍ സുരേഷ് ഗോപി എന്നിങ്ങനെയാണ് നിലവിലെ സാധ്യതാ പട്ടിക. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ചേരും. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it