- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാചക നിന്ദ: ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തി; കേന്ദ്രസര്‍ക്കാരും ബിജെപിയും മാപ്പ് പറയണമെന്ന് പിഡിപി
പ്രവാചക നിന്ദ നടത്തി രാജ്യത്തെ മുസ്‌ലിം സമുദായാംഗങ്ങളെ വൈകാരികമായി തെരുവിലിറക്കിയും അവരെ കായികമായി നേരിട്ടും അക്രമണങ്ങള്‍ അഴിച്ച് വിടാന്‍ ലക്ഷ്യംവച്ച് നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിജെപി നേതാക്കള്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്.

കൊച്ചി: കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയുടെ ദേശീയ വക്താക്കളായ നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയില്‍ സര്‍ക്കാരും ബിജെപിയും ലോകത്തോടും സമുദായത്തോടും മാപ്പ് പറയണമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി.
പ്രവാചക നിന്ദ നടത്തി രാജ്യത്തെ മുസ്‌ലിം സമുദായാംഗങ്ങളെ വൈകാരികമായി തെരുവിലിറക്കിയും അവരെ കായികമായി നേരിട്ടും അക്രമണങ്ങള്‍ അഴിച്ച് വിടാന്‍ ലക്ഷ്യംവച്ച് നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിജെപി നേതാക്കള്‍ ഇന്ത്യയെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്.
രാജ്യത്തെ മസ്‌ലിംകളെ ലക്ഷ്യം വച്ച് വിദ്വേഷ പ്രചാരണമാണ് ബിജെപി നേതാക്കള്‍ ലക്ഷ്യം വച്ചതെങ്കിലും മുഹമ്മദ് നബി ലോകത്തിന്റെ പ്രവാചകനാണെന്ന് അവര്‍ മനസ്സിലാക്കിയില്ല. വര്‍ഗീയ വംശീയ വിദ്വേഷങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ തന്നെ ശ്രമിക്കുമ്പോള്‍ രാജ്യത്തെ മുസ്‌ലിം സമൂഹം എത്രമാത്രം അവധാനതയോടെയാണ് അതിനെ കണ്ടത് എന്ന് ഭരണകൂടം മനസ്സിലാക്കണം. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികള്‍ പരമത വിദ്വേഷം പുലര്‍ത്തുന്നവരല്ല എന്ന തിരിച്ചറിവും ആര്‍എസ്എസ്, ബിജെപി സംഘ്പരിവാര്‍ സഹയാത്രികരുടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് പ്രവാചക നിന്ദയെന്നും രാജ്യത്തെ മുസ്‌ലിം ജനസമൂഹത്തിന് തിരിച്ചറിവുണ്ട്. പ്രവാചക നിന്ദയിലൂടെ മതവിദ്വേഷം വളര്‍ത്താനും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങളെ അവഹേളിക്കാനും നീക്കം നടത്തുന്ന നുപൂര്‍ ശര്‍മ്മമാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
എല്ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യന് ഷോക്കേറ്റ്...
8 May 2025 2:10 PM GMTമക്തൂബിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില് തടഞ്ഞു
8 May 2025 1:22 PM GMTസണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
8 May 2025 12:44 PM GMT''യുദ്ധാസക്തിയുടെ പിടിയില് സോഷ്യല് മീഡിയയിലെ ചില ഇടതുപക്ഷക്കാരും...
8 May 2025 12:36 PM GMTയുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില് ദമ്പതികള്ക്ക് ജീവപര്യന്തം തടവ്
8 May 2025 11:58 AM GMTസാഹോദര്യ കേരള പദയാത്ര; മെയ് 10 മുതല് മലപ്പുറം ജില്ലയില്
8 May 2025 10:23 AM GMT